മണ്ഡലത്തില്‍ 39 അതീവ പ്രശ്നബാധിത ബൂത്ത്; 300 ബൂത്തുകള്‍ പ്രശ്‌നബാധിതം
Apr 9, 2014, 18:44 IST
കാസര്‍കോട്:(www.kasargodvartha.com 09.04.2014) കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ള 1093 ബൂത്തുകളില്‍ 339 പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. ഇതില്‍ 39 ബൂത്തുകള്‍ എ ഗണത്തില്‍പെട്ട അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്. മറ്റു 300 ബൂത്തുകളെ പ്രശ്‌ന ബാധിത ബൂത്തുകളായാണ് കണക്കാക്കുന്നത്. മുന്‍ കാലങ്ങളില്‍ ഏജന്റുമാരെ തല്ലിയോടിക്കുകയും പൂര്‍ണ്ണമായി ബൂത്ത് പിടിച്ചെടുക്കുകയും ചെയ്യുന്ന ബൂത്തുകളെയാണ് അതീവ പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലാണ്. ഉദുമയില്‍ അഞ്ചും കാഞ്ഞങ്ങാട് പന്ത്രണ്ടും പ്രശ്‌ന ബാധിത ബൂത്തുകളുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം മേഖലയില്‍ പ്രശന ബാധിത ബൂത്തുകള്‍ കുറവാണ്.
പ്രശ്‌ന ബാധിതമായ 187 ബൂത്തുകളില്‍ വീഡിയോഗ്രാഫര്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തും. 86 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് 128 പ്രശ്‌ന ബാധിത ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതീവ പ്രശന ബാധിത ബൂത്തുകളില്‍ കേന്ദ്രസേന അംഗങ്ങളെടയും പോലീസിനെയും കൂടുതലായി നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ മാത്രം 2,377 പോലീസ്, സ്‌പെഷല്‍ പോലീസ്, അര്‍ധസേനാംഗങ്ങള്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. 10 ഡിവൈഎസ്പിമാര്‍, 12 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പോലീസ് സേനയെ നിയന്ത്രിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു
Keywords: Malayalam News,Kasaragod, Election-2014, Election, Police, Army, Political party, Trikaripur, payyannur, Uduma
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍