കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്ക്പുരസ്‌കാരം നല്‍കണം
Jul 11, 2012, 06:00 IST
കാഞ്ഞങ്ങാട് : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98.61 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്ക് പുരസ്‌കാരം നല്‍കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിയമസഭ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 71 സ്‌കൂളുകളില്‍ 44 എണ്ണം നൂറുശതമാനം വിജയം നേടി. ഇതില്‍ 28 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും ഒമ്പത് എണ്ണം എയിഡഡും ഏഴ് എണ്ണം അണ്‍ എയ്ഡഡ് സ്‌കൂളുമാണ്. 13 കേസുകളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രം പരാജയപ്പെട്ടുവെങ്കിലും സേ പരീക്ഷയില്‍ ഇവരെല്ലാം ജയിക്കുകയും ചെയ്തിട്ടുണ്ട്.
കലാകായിക രംഗത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാഭ്യാസ ജില്ലയും റവന്യു ജില്ലക്കും ട്രോഫിയും മറ്റ് അംഗീകരങ്ങളും നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ അധ്യായനവര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് അര്‍ഹമായ പുരസ്‌കാരം നല്‍കണമെന്നും വരും വര്‍ഷങ്ങളിലും ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാഭ്യാസ ജില്ലക്ക് ഈ പുരസ്‌കാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തെയും പരിഗണിക്കണം. പഠന കാര്യത്തില്‍ നല്ലൊരു മത്സരം കൊണ്ടുവരാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ഇതു വഴിവെക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

Keywords: kasaragod, Kanhangad, school, E.Chandrashekharan-MLA