'കരിന്തളം കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് സര്‍ക്കാര്‍ പിന്‍മാറണം'
Oct 19, 2013, 16:02 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ പെടുന്ന കരിന്തളം കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കരുതെന്ന് ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള റവന്യൂവകുപ്പ് മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശം അയച്ചു.
2007ല്‍ ഖനനത്തിന് അനുമതി തേടിക്കൊണ്ട് ആശാപുര കമ്പനി സര്‍ക്കാരിന് സമീപിച്ചപ്പോഴും റവന്യൂവകുപ്പ് അനുമതി നല്‍കിയിരുന്നില്ല എന്ന കാര്യവും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ജില്ലയുടെ ഭാവിവികസനത്തിന് ഏറെ പ്രയോജനകരമാകേണ്ട ഭൂമി അന്യാധീനപ്പെട്ട് പോകാന്‍ ഇടയാക്കരുത്. കൂടാതെ ഈ നീക്കം ജൈവസന്തുലിതാവസ്ഥ തകര്‍ക്കും.
പ്രദേശവാസികളും മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സ്വകാര്യകമ്പനിയുടെ ഈ നീക്കത്തെ എതിര്‍ക്കുമ്പോള്‍ പ്രദേശത്തെ നിയമസഭാംഗമെന്ന നിലയില്‍ സ്വകാര്യ കമ്പനിക്ക് ഖനത്തിന് ഭൂമി നല്‍കരുതെന്നും സര്‍ക്കാരിനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചതായും എംഎല്‍എ പറഞ്ഞു.

Keywords: Kerala, Kanhangad, Karinthalam, E. Chandrashekaran MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: