എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചു
Nov 17, 2012, 15:17 IST
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പരിക്കേറ്റു. പടന്നക്കാട് കുറുന്തൂരിലെ കോടോത്ത് ഉണ്ണികൃഷ്ണന്റെ മകന് സന്ദീപിനാ(19)ണ് അക്രമത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
കുറുന്തൂര്‍ അയ്യപ്പ ഭജന മന്ദിരത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് രാത്രി തിരിച്ച് വരികയായിരുന്ന സന്ദീപിനെ എസ്.എഫ്.ഐ ഏരിയാ പ്രസിഡണ്ട് ശ്രീകാന്ത്, പ്രവര്‍ത്തകരായ ഋത്തിക്, മുരളി, സജീവ്, അപ്പു എന്ന സുജിത്ത് തുടങ്ങി 30 ഓളം പേര് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ സന്ദീപിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: SFI, Worker, Attack, DYFI, Kanhangad, Kasaragod, Kerala, Malayalam news