കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Sep 30, 2015, 10:42 IST
പെരിയങ്ങാനം: (www.kasargodvartha.com 30/09/2015) കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയങ്ങാനത്തെ സോബിന്‍ ജോസിനെ (23) യാണ് നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയങ്ങാനത്തെ മണി, സുരേന്ദ്രന്‍, സന്തോഷ്, രതീഷ്, ജയന്‍ എന്നിവര്‍ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സോബിന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയങ്ങാനത്തെ മണി, സുരേന്ദ്രന്‍, സന്തോഷ്, രതീഷ്, ജയന്‍ എന്നിവര്‍ ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന സോബിന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kanhangad, DYFI volunteer assaulted by Congress volunteers.