ഡി.വൈ.എഫ്.ഐ സപ്ലൈ ഓഫീസ് മാര്‍ച്ച് തിങ്കളാഴ്ച
Aug 18, 2013, 08:25 IST
കാസര്‍കോട്: കേരളത്തിനുള്ള കേന്ദ്ര അരി വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപയുടെ അരി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിയിരുന്ന 25 കിലോ അരി 18 കിലോ ആയി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഒറ്റയടിക്ക് പ്രതിമാസം ഏഴു കിലോയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം അവതാളത്തിലായികൊണ്ടിരിക്കുകയും വിലക്കയറ്റം രൂക്ഷമായികൊണ്ടിരിക്കുകയുമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയത്.
കാസര്‍കോട് താലൂക്ക് സപ്ലൈ ഒഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കുന്നുമ്മല്‍ കേന്ദ്രീകരിച്ചും ആരംഭിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, DYFI, March, Kerala, Kanhangad, Supply Office, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.