ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
Sep 13, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13/09/2015) അതിരുകളില്ലാത്ത മാനവികതയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി. മെമ്പര്‍ഷിപ്പ് ദിനത്തില്‍ ജില്ലയില്‍ ഒരു ലക്ഷം യുവതീ യുവാക്കള്‍ ഡിവൈഎഫ്‌ഐയില്‍ അംഗങ്ങളായി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാണത്തൂരില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി കൂടിയായ പാണത്തൂരിലെ ബബിത ബാലന് നല്‍കി നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. രാജ്‌മോഹന്‍ ചെമ്മട്ടം വയല്‍ യൂണിറ്റിലും ജില്ലാ ട്രഷറല്‍ വി പ്രകാശന്‍ കക്കാട് യൂണിറ്റിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം. രാജീവന്‍ കയ്യൂര്‍ ഉദയഗിരി, സി സുരശന്‍ സുവര്‍ണവല്ലി 11, ശിവജി വെള്ളിക്കോത്ത് വെള്ളിക്കോത്ത്, ടികെ മനോജ് ബേത്തലം, കെ രവീന്ദ്രന്‍ കുഞ്ഞിക്കര, വിപി രാജീവന്‍ കൊല്ലറൊടി, എ വിനോദ് കുമാര്‍ പനയാല്‍, സിന്ധു പനയാല്‍ തിരുവക്കോളി എന്നിങ്ങനെ യൂണിറ്റുകളില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords : Kasaragod, Kerala, DYFI, Membership, Inauguration, Kanhangad, Panathur, Secretary.