മരുന്നുവില: കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ധര്‍ണ 29ന്
Oct 26, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2014) മരുന്നു വില നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 29ന് രാവിലെ 10 മണിക്ക് നീലേശ്വരം മാര്‍ക്കറ്റില്‍ പ്രകടനവും നീലേശ്വരം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കുന്നു.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കാനായുള്ള പുതിയ തീരുമാനം. കാന്‍സര്‍ മരുന്ന് ഉള്‍പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വില വന്‍തോതില്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതാണ് ഈ തീരുമാനം. ഇത് സാധാരണക്കാരന്റെ ചികിത്സ തന്നെ അപ്രാപ്യമാക്കുന്നതാണ്.
വില നിയന്ത്രണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം. ഈ വിഷയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ കേന്ദസര്‍ക്കാര്‍ സ്ഥാപനത്തിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിക്കുന്നത്. ധര്‍ണ വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, DYFI, Protest, Kerala, Kanhangad, Nileshwaram, BJP, Narendra Modi Government.
Advertisement: