വെള്ളിക്കോത്ത് ഡി വൈ എഫ് ഐ - എ ഐ വൈ എഫ് സംഘര്‍ഷം; രണ്ടുപേര്‍ ആശുപത്രിയില്‍
Sep 29, 2015, 09:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) വെള്ളിക്കോത്ത് ഡി വൈ എഫ് ഐ - എ ഐ വൈ എഫ് സംഘര്‍ഷം. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എ ഐ വൈ എഫ് ജില്ലാകമ്മിറ്റി അംഗം രാവണീശ്വരത്തെ പി ബാബു(32), രാവണീശ്വരം യൂണിറ്റ് സെക്രട്ടറി ഗോപിരാജ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
File Photo |
വെള്ളിക്കോത്ത് എ ഐ വൈ എഫ് സംഘടിപ്പിച്ച സാംസ്‌കാരികസദസ്സ് കഴിഞ്ഞ് ബൈക്കില്‍ തിരിച്ചുപോവുകയായിരുന്ന ബാബുവിനെയും ഗോപിരാജിനെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ വെള്ളിക്കോത്തെ പ്രശാന്ത്, പ്രശംസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എ ഐ വൈ എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്നും വടി കൊണ്ടടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ എ ഐ വൈ എഫ് ശക്തമായി പ്രതിഷേധിച്ചു.
Keywords: DYFI -AIYF clash: 2 hospitalized, Kanhangad, Kasaragod, Clash, Kerala, Attack, Injured.