ദുര്‍ഗ്ഗക്ക് പത്ത് വര്‍ഷത്തെ തപസിന്റെ നിര്‍വൃതി
Jan 22, 2012, 18:23 IST
സംസ്ഥാന യുവജനോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം സംസ്കൃത
നാടകത്തില്‍
ഒന്നാം സ്ഥാനം നേടിയ
കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ
ഹയര്‍സെക്കണ്ടറി സ്കൂള്‍
|
കഴിഞ്ഞ പത്ത് വര്‍ഷവും ജില്ലയില്‍ നിന്നും ഹൈസ്ക്കൂള് വിഭാഗം സംസ്കൃതത്തില്‍ ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്കൂള്‍ തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ഗ്രേഡോടെ തിരിച്ചുവരികയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം മഹാഭാരതത്തിലെ ഭീമന്റെ ദുഃഖം ഇതിവൃത്തമാക്കി രംഗത്ത് അവതരിപ്പിച്ച ഏകാന്തപതികന് എന്ന നാടകത്തിന് സവിശേഷതള്‍ ഏറെ. പടിഞ്ഞാറെക്കര സ്വദേശികളും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമായ ജയശങ്കറും അരുണ്‍കുമാറും മിഥുനും സംയുക്തമായി രചിച്ച് സംവിധാനം ചെയ്ത നാടകം മലയാളത്തിലായിരുന്നു. സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ അത് മൊഴിമാറ്റം നടത്തുകയാണുണ്ടായത്. സംസ്ഥാനത്ത് നല്ല നടനുള്ള സമ്മാനവും ഇതേ നാടകത്തിന് തന്നെ ലഭിച്ചു. ഭീമനായി വേഷമിട്ട രാഹുല്‍ യാദവ് ആണ് ബസ്റ്റ് ആക്ടറായി തിരഞ്ഞടുക്കപ്പെട്ടത്. വസ്ത്ര ധാരണത്തിലും നാടകം ഏറെ പുതുമ പുലര്‍ത്തിയിരുന്നു. ശ്രീദ, മാനസ, കീര്‍ത്തന, ഹേമന്ത് തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് വിവിധ വേഷങ്ങളില്‍ രംഗത്ത് എത്തിയിരുന്നത്.
Keywords: Kanhangad, kasaragod, Thrissur, Kalothsavam,