ഇരുവൃക്കകളും തകരാറിലായി; ദുര്‍ഗേഷ് കുമാര്‍ ചികിത്സാ സഹായം തേടുന്നു
Jun 6, 2015, 16:30 IST
പാക്കം: (www.kasargodvartha.com 06/06/2015) ഇരുവൃക്കയും തകര്‍ന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പള്ളിക്കര പാക്കത്തെ ദുര്‍ഗേഷ് കുമാറാ (26)ണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ചെറുപ്പത്തില്‍തന്നെ അച്ഛന്‍ നഷ്ടപ്പെട്ടു. അമ്മയും വിവാഹപ്രായമായ സഹോദരിയുമടങ്ങുന്ന നിര്‍ധന കുടുംബമാണ് ദുര്‍ഗേഷ്‌കുമാറിന്റേത്. കണ്ണൂര്‍ കെഎംസിടി മെഡിക്കല്‍ കോളജില്‍ ജോലിചെയ്യവെയാണ് ഇരുവൃക്കയും തകരാറിലാണെന്ന് കണ്ടെത്തിയത്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
വൃക്ക ദാനംചെയ്യാന്‍ ദുര്‍ഗേഷിന്റെ അമ്മ തയ്യാറായെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നടന്നില്ല. വൃക്ക സംഘടിപ്പിക്കാനും ശസ്തക്രിയക്കും ലക്ഷങ്ങള്‍ കണ്ടെത്തണം. കെ. കുഞ്ഞിരാമന്‍ എംഎല്‍എ ചെയര്‍മാനായി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പള്ളിക്കര ശാഖയിലെ 7686000100034373 അക്കൗണ്ട് നമ്പറില്‍ സഹായം അയക്കാം. ഐഎഫ്എസ്‌സി കോഡ് പിയുഎന്‍ബി ഠ768600.

Keywords : Pakkam, Treatment, Kanhangad, Health, Pallikara, Durgesh Kumar.