city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാവിക്കര മഖാം ഉറൂസ് ദഫ് പ്രദര്‍ശനം ഒരുക്കും

ബാവിക്കര മഖാം ഉറൂസ് ദഫ് പ്രദര്‍ശനം ഒരുക്കും
ബോവിക്കാനം: ഏപ്രില്‍ ഏഴു മുതല്‍ 14വരെ ബാവിക്കര ബാഫഖി തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രസിദ്ധമായ മഖാം ഉറൂസിനോടനുബന്ധിച്ച് ദഫ് പ്രദര്‍ശനം സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ ടീമുകളുടെ ദഫ് പ്രദര്‍ശനങ്ങള്‍ നേര്‍ച്ചകാലത്ത് വിവിധ ദിവസങ്ങളില്‍ രാത്രി ഏഴു മണിമുതല്‍ അരങ്ങേറും. ഇതോടൊപ്പം വായ്പാട്ടും ഉണ്ടാകും.

ഉറൂസിനോടനുബന്ധിച്ച് ഏഴിന് പകല്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടു മണിക്കാണ് പൊതു സമ്മേളനം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളടക്കം പ്രമുഖര്‍ സംബന്ധിക്കും. 14ന് വൈകിട്ട് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസിന് സമാപനമാകും.

Keywords: Duffmuttu show, Bavikkara Makham uroos, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia