മദ്യം കഴിച്ച ശേഷം ഗ്ലാസുകള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ചവരെ ജീവനക്കാര്‍ പിടികൂടി
Sep 13, 2012, 18:38 IST
കാഞ്ഞങ്ങാട്: മദ്യശാലയില്‍ നിന്നും മദ്യപിച്ച് ശേഷം ഗ്ലാസുകളുമായി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മദ്യ ശാലയിലെ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച വൈകുന്നേരമാണ് കാഞ്ഞങ്ങാട്ടെ ഒരു മദ്യശാലയില്‍ നിന്നും മൂന്നംഗ സംഘം ഗ്ലാസുകളുമായി കടന്നുകളയാന്‍ ശ്രമിച്ചത്.
മൂന്ന് പേരും ബാറില്‍ നിന്നും നന്നായി മദ്യപിച്ചിരുന്നു. ഇതിന് ശേഷം സംഘത്തില്‍പ്പെട്ട ഒരാള്‍ ഒമ്പതുഗ്ലാസുകളുമായി പുറത്തേക്ക് പോയി. പിറകെ മറ്റ് രണ്ടുപേരും യുവാവിനൊപ്പം കടന്നുകളയുകയായിരുന്നു. ഇതിനിടെ 9 ഗ്ലാസുകള്‍ അപ്രത്യക്ഷമായതായി തിരിച്ചറിഞ്ഞ ബാര്‍ ജീവനക്കാരന്‍ വിവരം മദ്യശാല അധികൃതരെ അറിയിച്ചു. ഉടന്‍ തന്നെ ജീവനക്കാര്‍ ഗ്ലാസുമായി പോയവരെ പിന്തുടരുകയും കൈയ്യോടെ പിടികൂടുകയും ചെയ്തു.
മൂന്നംഗ മദ്യപസംഘത്തെയും ഗ്ലാസുകളും തിരിച്ചുകൊണ്ടുവന്നെങ്കിലും ഗ്ലാസ് മോഷ്ടിച്ചയാള്‍ മാപ്പ് പറയണമെന്നായിരുന്നു ബാര്‍ അധികൃതരുടെ നിലപാട്. താന്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് അമിത മദ്യ ലഹരിയിലായിരുന്ന ഗ്ലാസ് മോഷ്ടിച്ച യുവാവ് കുഴഞ്ഞ ശബ്ദത്തില്‍ അറിയിച്ചു. ഒടുവില്‍ താക്കീത് നല്‍കിയ ശേഷം മദ്യപാനികളെ വിട്ടയച്ചു.

Keywords: Drukers, Bar, Glass, Robbery, Kanhangad, Kasaragod