അയല്‍വാസിയുടെ പറമ്പില്‍ മദ്യപിച്ച് 'പാമ്പായി' കിടന്ന യുവാവിന് മര്‍ദനം
Sep 18, 2012, 17:04 IST
കാഞ്ഞങ്ങാട്: അയല്‍ വാസിയുടെ പറമ്പില്‍ മദ്യപിച്ച് പാമ്പായി കിടന്ന യുവാവിന് മര്‍ദനമേറ്റു. കല്ലംഞ്ചിറ പാറക്കെട്ടിലെ കുഞ്ഞിരാമന്റെ മകന്‍ കുഞ്ഞികൃഷ്ണനാണ് (25) അയല്‍ വാസിയായ അബ്ദുല്ലയുടെ അടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞികൃഷ്ണന്‍ അമിത മദ്യ ലഹരിയിലായിരുന്നതിനാല്‍ വീട്ടിലേക്ക് പോകാനാകാതെ അബ്ദുല്ലയുടെ വീട്ടുപറമ്പില്‍ കിടന്നിരുന്നു.
ലഹരി ഇറങ്ങിയതോടെ തിങ്കളാഴ്ച രാവിലെ ബോധമുണര്‍ന്ന കുഞ്ഞികൃഷ്ണന്‍ വീട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നതിനിടെ ഓടിവന്ന അബ്ദുല്ല ഈ ഭാഗത്ത് കണ്ട് പോകരുതെന്ന് പറഞ്ഞ് കുഞ്ഞികൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Drunken, Attacked, Neighbour, Land, Sleep, Kanhangad, Kasaragod