'സൂര്യ'യും 'ലക്സിയ'യും ഉരസി; ഡ്രൈവര്‍മാര്‍ തമ്മിലടി
Sep 19, 2012, 20:24 IST
കാഞ്ഞങ്ങാട്: പുല്ലൂര്‍ പാലത്തില്‍ സ്വകാര്യ ബസുകള്‍ ഉരസിയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ തമ്മില്‍ കാഞ്ഞങ്ങാട്ട് വെച്ച് ഏറ്റുമുട്ടി.
ബുധനാഴ്ച രാവിലെ 8.10 മണിയോടെയാണ് പുല്ലൂര്‍ പാലത്തില്‍ ബസുകള്‍ തമ്മില്‍ ഉരസിയത്.
ഉദയപുരം-നീലേശ്വരം റൂട്ടിലോടുന്ന കെ എല്‍ 60-1672 നമ്പര്‍ സൂര്യ ബസിനെ കാസര്‍കോട്ട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 56 ബി 8089 നമ്പര്‍ ലെക്‌സിയ ബസ് മറികടക്കാന്‍ ശ്രമിച്ചതാണ് ഉരസലിന് കാരണമായത്. ലെക്‌സിയ ബസ് തട്ടിയതോടെ സൂര്യ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിന്നു.
എന്നാല്‍ ലെക്‌സിയ ബസ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ ലെക്‌സിയ ബസ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞു. പിന്നീട് സൂര്യ ബസ് സ്റ്റാന്‍ഡിലെത്തുകയും ലെക്‌സിയ ബസിലെ ജീവനക്കാരും സൂര്യ ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു.
പ്രശ്‌നം സംഘട്ടനത്തിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയും രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് കേസെടുത്ത പോലീസ് ലെക്‌സിയ ബസ് ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി ഗിരീഷ് (37), സൂര്യ ബസ് ഡ്രൈവര്‍ പെരിയ സ്വദേശി സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

Keywords: Private Bus, Accident, Clash, Kanhangad, Kasaragod, Drivers, Arrest