മണല്‍കടത്ത് പിന്തുടര്‍ന്ന ഡപ്യൂട്ടി തഹസില്‍ദാറെ മണ്ണിട്ട് അപായപ്പെടുത്താന്‍ ശ്രമം
Mar 30, 2013, 18:28 IST
കാഞ്ഞങ്ങാട്: പൂഴി വെട്ടിയെടുത്തതിനെ തുടര്‍ന്ന് രൂപംകൊണ്ട കുഴിയില്‍ ചെമ്മണ്ണ് കൊണ്ടിടാനെത്തിയ ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ഡപ്യൂട്ടി തഹസില്‍ദാറെ മണ്ണിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊളവയലിലെ അബ്ദുല്ലയുടെ മകന്‍ സാലുദ്ദീനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് കുശാല്‍നഗറിലാണ് സംഭവം. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. രാഘവനെയാണ് മണല്‍മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ആവിക്കര ഗാര്‍ഡന്‍ വളപ്പില്‍ നിന്ന് വ്യാപകമായി പൂഴി എടുക്കുന്നുണ്ട്. ഇതുമൂലം ഉണ്ടാകുന്ന കുഴികള്‍ ചെമ്മണ്ണിട്ടാണ് മൂടുന്നത്. ഇതുസംബന്ധിച്ച പരാതി അന്വേഷിക്കാനാണ് അന്വേഷണത്തിനായി ഡപ്യൂട്ടി തഹസില്‍ദാറും സംഘവും സ്ഥലത്തെത്തിയത്. ഈസമയം ചെമ്മണ്ണ് കയറ്റിയ ടിപ്പര്‍ ലോറിയും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ലോറിയും മണ്ണും താലൂക്ക് ഓഫീസിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് തഹസില്‍ദാറെ തള്ളിയിട്ട് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്.
എന്നാല്‍ തഹസില്‍ദാര്‍ ജീപ്പില്‍ ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്നപ്പോള്‍ കുശാല്‍നഗറില്‍വെച്ച് ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന മണ്ണ് ജീപ്പിന് മുന്നിലേക്ക് ചൊരിയുകയായിരുന്നു. എന്നാല്‍ ജീപ്പ് പെട്ടെന്ന് പിന്നോട്ടെടുത്തതിനാല്‍, പാറയും കല്ലും ഉള്‍പെടെയുള്ള ചെമ്മണ്ണിനടിയിലാകാതെ രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Keywords : Kanhangad, Sand, Tipper Lorry, Kasaragod, Kerala, Police, Arrest, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.