ചെമ്മട്ടംവയലില്‍ ജലവിതരണം നിലച്ചു
Jul 11, 2012, 15:50 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ രണ്ടാഴ്ചയോളമായി ജലവിതരണമില്ല. കുടിവെള്ളം വരെ മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ചെമ്മട്ടംവയല്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ നിരവധി വീടുകളിലാണ് അധികൃതരുടെ അനാസ്ഥ മൂലം ജല വിതരണം മുടങ്ങിയിരിക്കുന്നത്.
ക്വാര്‍ട്ടേഴ്‌സ് പരിസരത്തുള്ള 25 ഓളം വീടുകളിലും മറ്റ് വീടുകളിലും 9 ദിവസമായി പൈപ്പിലൂടെ വെള്ളമെത്തിയിട്ടില്ല. ഇതേക്കുറിച്ച് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ പൈപ്പ് തകരാറിലായതു കൊണ്ടാണ് വെള്ളം വരാത്തതെന്നാണ് മറുപടി നല്‍കിയത്. അതേസമയം ജലവിതരണ പൈപ്പ് അറ്റകുറ്റപണി നടത്തി നന്നാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന ബന്ധപ്പെട്ട അധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അധികൃതര്‍ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Water supply, Blocked, Chemmattamvayal, Kanhangad, Kasaragod