കുടിവെള്ള പദ്ധതി അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തില്‍; പഞ്ചായത്ത് സെക്രട്ടറി മുങ്ങി
Jul 13, 2015, 21:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) പനത്തടി ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നു. പഞ്ചായത്തില്‍ അരങ്ങേറിയ ലക്ഷങ്ങളുടെ അഴിമതിയില്‍ കുടിവെള്ള പദ്ധതിയുടെ മറവില്‍ നടന്ന വെട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുള്ള അന്വേഷണമാണ് അവസാന ഘട്ടത്തിലെത്തിയത്.
പഞ്ചായത്തില്‍ 14 കുടിവെള്ള പദ്ധതികള്‍ക്കായിരുന്നു അനുമതി. ഇവ എല്ലാം പൂര്‍ത്തിയാക്കിയതായി രേഖയുണ്ടാക്കി ഫണ്ട് തട്ടിയത് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ഒരു പദ്ധതി പോലും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയില്ലെന്നാണ് ആരോപണം. കുറച്ച് പൈപ്പുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറക്കിയിട്ടിരുന്നു. ഇതിലധികം പൈപ്പുകള്‍ സി.പി.എം പനത്തടി ലോക്കല്‍ കമ്മറ്റി ഓഫീസ് പരിസരത്ത് ഇറക്കി. ഈ പൈപ്പുകള്‍ വിജിലന്‍സ് സംഘം അടുത്ത കാലത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിജിലന്‍സ് പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടിക്കൊണ്ടുപോയി പൈപ്പ് കാണിച്ചുകൊടുക്കുകയും ഈ പൈപ്പുകള്‍ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് കാര്യാലയത്തില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണക്കാരോട് പൂര്‍ണമായും വിധേയത്വം പുലര്‍ത്തുന്ന സെക്രട്ടറി പൈ പ്പുകള്‍ കസ്റ്റഡിയിലെടുക്കാതെ അവധിയില്‍ പോവുകയാണുണ്ടായത്.
ആദ്യം ഒരു മാസത്തെ അവധിയെടുത്ത സെക്രട്ടറി പിന്നീട് അവധി മൂന്ന് മാസമായി നീട്ടി. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുമ്പ് സെക്രട്ടറി തിരിച്ചുവരില്ലായെന്നാണ് ഇപ്പോഴത്തെ സൂചന. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഭരണത്തില്‍ വരുമെന്നും അ തിന് ശേഷം തിരിച്ചുവരാമെന്നുമാണ് സെക്രട്ടറിയുടെ നിലപാടെന്നറിയുന്നു. ഇതിനിടയില്‍ പഞ്ചായത്ത് ഭരണ സമിതി യോഗം പുതിയ സെക്രട്ടറിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

Keywords: Kanhangad, kasaragod, Kerala, Panchayath, Investigation, Secretary.