city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദാമിന്റെ മകന്‍ അബു സാമൂഹ്യ കൂട്ടായ്മയും മതനിരപേക്ഷതയും തിരിച്ചുകൊണ്ടുവന്നു: മുസ്തഫ

ആദാമിന്റെ മകന്‍ അബു സാമൂഹ്യ കൂട്ടായ്മയും മതനിരപേക്ഷതയും തിരിച്ചുകൊണ്ടുവന്നു: മുസ്തഫ
കാഞ്ഞങ്ങാട്: ആധുനിക സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക കൂട്ടായ്മകകളൂം മതനിരപേക്ഷതയും തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ആദാമിന്റെ മകന്‍ അബുവിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ഡോ: വി.പി.പി. മുസ്തഫ പറഞ്ഞു.

എണ്‍പതുകളുടെ സാംസ് കാരിക-സാമൂഹിക പശ്ചാത്തലത്തില്‍ നിലനിന്നിരുന്ന നന്മനിറഞ്ഞ കഥാപാത്രങ്ങള്‍ അവിശ്വസനീയതയോടെ ആണെങ്കിലും സിനിമയില്‍ പുനഃസൃഷ്ടിക്കാന്‍ സംവിധായകന്‍ സലീം അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം ആധുനിക കാലത്ത് മക്കളാല്‍ തിരസ്‌കരിക്കപ്പെടുന്ന മാതാപിതാക്കളുടെ വിഹ്വലതകളും അബു പങ്കുവെയ് ക്കുന്നു. കാഞ്ഞങ്ങാട് ഡ്രീംസ് ഫിലിം സൊസൈറ്റി മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച സിനിമാ പ്രദര്‍ശനത്തില്‍ അബുവും ജീവിതവും എന്ന വിഷയം അവതരിപ്പിച്ച് സം സാരിക്കുകയായിരുന്നു ഡോ: വി.പി.പി. മുസ്തഫ.  ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എം. സുനികുമാര്‍ സ്വാഗതവും ബൈജു അതിയാമ്പൂര്‍ നന്ദിയും പറഞ്ഞു.

ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഏറ്റവും ശക്തമായ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ മലയാള സിനിമയെ അരാഷ്ട്രീയ വത്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പ്രശസ്ത സംവിധായകന്‍ ഷെറി പറഞ്ഞു.
കുട്ടിച്ചാത്തനും പ്രേതവും ഭൂതവും മലയാള സിനിമയില്‍ അരങ്ങുതകര്‍ക്കുകയാണ്. ഇത് സമൂഹത്തെ അരാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. ഇതിനെ അതിജീവിക്കാന്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ഷെറി പറഞ്ഞു.

ഡ്രീംസ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷെറി.
ചടങ്ങില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ അദ്ധ്യക്ഷയായി.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ബാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി റീജിണല്‍ കോഡിനേറ്റര്‍ ടി. മോഹനന്‍, എക്കാല്‍ വിജയന്‍ എന്നി വര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ചടങ്ങില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കോളേജിലെ അധ്യാപിക കെ. ശ്രീജക്ക് ഉപഹാരം നല്‍കി ആദരിച്ചു. ഡ്രീംസ് ഫിലിം സൊസൈറ്റി സെക്രട്ടറി ബിബി കെ.ജോസ് സ്വാഗതവും കോളേജ് ലിറ്റററി ക്ലബ്ബ് സെക്രട്ടറി ദീപിക പി. നന്ദിയും പറഞ്ഞു.  ചലച്ചിത്രമേളയില്‍ ദേശീയ അവാര്‍ഡ് ലഭിച്ച കെ.ആര്‍. മനോജ് സംവിധാനം ചെയ്ത എപെസ്റ്ററിംഗ് ജേ ണി, എലിപ്പത്തായം, ദ ഗ്രേറ്റ് ഡിറ്റക്റ്റര്‍, ദബോ എന്നി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

Keywords: Dream filim society, Filim festival, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia