ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനാ റിപോര്‍ട്ട്; ബലാത്സംഗ കുറ്റം ഒഴിവാക്കി
Dec 23, 2014, 11:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23.12.2014) ദളിത് വിഭാഗത്തില്‍ പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍. തിങ്കളാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് കേസില്‍ നിന്നും ബലാത്സംഗ കുറ്റം ഒഴിവാക്കാനും പകരം ബലാത്സംഗ ശ്രമം നടത്തിയതിന് കേസ് കൂട്ടിച്ചേര്‍ക്കുകയുമാണ് പോലീസ് ചെയ്തത്.
നീലേശ്വരം സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയിട്ടുള്ളത്. വെള്ളച്ചാല്‍ സ്വദേശികളായ റൈജു, ലാല്‍, ധനേഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ കാഞ്ഞങ്ങാട്ടെ ഗണേശന്‍, മനോജ് എന്നിവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ചീമേനി വെള്ളച്ചാല്‍ സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കാഞ്ഞങ്ങാട് കടപ്പുറത്ത് തന്നെ കൂട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഓട്ടോ റിക്ഷയിലുണ്ടായിരുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീയര്‍ കുടിപ്പിച്ച് നീലേശ്വരത്തും കാഞ്ഞങ്ങാട്ടും ചെറുവത്തൂരും പയ്യന്നൂരിലും കൊണ്ടുപോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
R
Keywords : Kasaragod, Kanhangad, Cheruvathur, Molestation, Case, Police, Investigation.
Advertisement: