ഡോ. ലീലയുടെ മരണം ആത്മഹത്യയാണെന്ന് സംശയം
Aug 24, 2013, 17:00 IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ലീല (42) യുടെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയഴ്ച രാവിലെ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തി.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഡോ. ലീലയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗ ബായാര്‍ ഓട്ടപ്പടുപ്പ് സ്വദേശിനിയാണ് ഡോ. ലീല. പനത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാറാണ് ഭര്‍ത്താവ്.
വെള്ളിയാഴ്ച വൈകുന്നേരം ചിന്മയ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ പ്രണവ് വീട്ടിലെത്തിയപ്പോഴാണ് ലീലയെ കട്ടിലിന് താഴെ കിടക്കുന്നതായി കണ്ടത്. മകന്‍ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേതുടര്‍ന്ന് മകന്‍ പിതാവ് ഡോ. അനില്‍കുമാറിനെ വിവരമറിയിക്കുകയായിരുന്നു. അനില്‍കുമാറെത്തി ലീലയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
എന്തെങ്കിലും മരുന്ന് കുത്തിവെച്ച് മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഭാര്യ മൂന്ന് മാസത്തോളമായി മാനസിക പ്രയാസം നേരിടുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ. അനില്‍കുമാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നില്‍കിയ പരാതിയില്‍ അറിയിച്ചിട്ടുണ്ട്. ഡോ. ലീല ഒരു മാസം അവധിയിലായിരുന്നു. അവധികഴിഞ്ഞ് വെള്ളിയാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും രോഗികളെ പരിശോധിക്കുകയും മറ്റും ചെയ്തിരുന്നു.
ആശുപത്രിക്ക് സമീപം സബ് ജയിലിന് എതിര്‍വശത്തെ വാടകവീടിന്റെ ഒന്നാം നിലയിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം.
വെളളിയാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ട് ഇവരെ മാനസികരോഗവിദഗ്ദ്ധന്റെയടുക്കല്‍ കൊണ്ടുപോയി പരിശോധിപ്പിച്ചിരുന്നു. അവധിയെടുത്തു വിശ്രമിക്കണമെന്നാണ് പരിശോധിച്ച ഡോക്ടര്‍ നിര്‍ദേശിച്ചത്. മരുന്നും നല്‍കിയിരുന്നു.
ബായാര്‍ ഓട്ടപ്പടുപ്പിലെ പരേതരായ അമ്മുക്കുടിയയുടെയും അമ്പക്കയുടെയും മകളാണ്. സഹോദരങ്ങള്‍: ഈശ്വര (എന്‍.എം.ജി. ബാങ്ക് തൃക്കണ്ണാട്), നാരായണ (പോസ്റ്റുമാസ്റ്റര്‍ ഓട്ടപ്പദവ്), രാമ (റെയില്‍വേ ഹുബ്ലി). പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളു. ആത്മഹത്യാ കുറിപ്പോ മറ്റൊ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Also read:
ബാങ്കുകളുടെ എസ്.എം.എസ്. അലര്‍ട്ടിനും ചാര്‍ജ്

Keywords: Obituary, Suicide, Kanhangad, Doctor, Police, Kasaragod, Postmortem report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.