ഡോ. അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Apr 22, 2015, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/04/2015) കൈക്കോട്ടുകടവിലെ ഡോ. ടി.പി.എം അബ്ദുല്‍ ഖാദര്‍ ഹാജി (66) നിര്യാതനായി. പയ്യന്നൂര്‍ കേളോത്തെ പ്രമുഖ ഇ.എന്‍.ടി ഡോക്ടറാണ്. കേളോത്ത് ഏറെക്കാലമായി ക്ലിനിക്ക് നടത്തി വരികയാണ്.
ദീനീ സേവകനും പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: മറിയം ബീവി. മക്കള്‍: ആസിഫ് (എഞ്ചിനീയര്‍, ദുബൈ), ഡോ. ആഷിഖ് (സൗദി), ഡോ. ഫാത്വിമ. മരുമകള്‍: ഹന്നത്ത്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ (ദുബൈ), സുഹറ.
മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബീരിച്ചേരി ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി നേതൃത്വം നല്‍കി. തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി ബഷീര്‍, പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജ്യോതി, കൗണ്‍സിലര്‍ ബഷീര്‍ തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ നേതാക്കള്‍ വസതിയിലെത്തി അനുശോചിച്ചു.

Keywords : Trikaripure, Kasaragod, Kerala, Obituary, Doctor, Kanhangad, Dr. TPM Abdul Kader.