സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ യുവതി കോടതിയില്‍
Aug 16, 2012, 21:09 IST
കാഞ്ഞങ്ങാട്: ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഭര്‍തൃബന്ധുക്കളില്‍ ചിലര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് യുവതി കോടതിയില്‍ ഹരജി നല്‍കി.
നീലേശ്വരം കരുവാച്ചേരിയിലെ അബ്ദുല്ലയുടെ മകള്‍ എ കെ ഹാജിറയാ(29)ണ് ഭര്‍ത്താവ് കരുവാച്ചേരിയിലെ ഹസൈനാര്‍ (41), ഭര്‍തൃമാതാവ് ഖദീജ, ഭര്‍തൃസഹോദരങ്ങളായ മുഹമ്മദ് കുഞ്ഞി (50), അഷറഫ് (45),അബ്ദുല്‍ ഖാദര്‍ (40) ആസിഫ് (29), ഷെരീഫ (47), മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഫിറോസ് (28) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.

ഹരജി സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് ഹാജരാകാന്‍ നോട്ടീസയച്ചു. 1998 മെയ് 24 ന് നീലേശ്വരം കരുവാച്ചേരി ജുമാമസ്ജിദിലാണ് ഹാജിറയും ഹസൈനാറും വിവാഹിതരായത്.
ഈ ബന്ധത്തില്‍ 12 വയസ്സുള്ള ആഷിക്, 10 വയസുള്ള ഫാത്തിമത്ത് അഷ്മീന, മൂന്ന് വയസ്സുള്ള ആയിഷത്ത് ഷിഫ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മൂന്ന് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവുമാണ് ഹാജിറയോട് ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഭൂരിഭാഗം തുകയും സ്വര്‍ണ്ണവും വിവാഹവേളയില്‍ ഹാജിറയുടെ വീട്ടുകാര്‍ ഹസൈനാറിന് നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഹസൈനാറും മാതാവും സഹോദരങ്ങളും മറ്റും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹാജിറയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ ഹാജിറക്ക് സൗന്ദര്യം പോരെന്ന് ആരോപിച്ച് ഹസൈനാര്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഭര്‍തൃബന്ധുക്കളില്‍ ചിലര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും തന്റെ ശബ്ദം അനുകരിച്ച് ഫോണില്‍ റെക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ടെന്നും ഹാജിറയുടെ ഹരജിയില്‍ പറയുന്നു.
Keywords: Dowry-harassment, Wife, Husband, Court, Hosdurg, Kanhangad, Kasaragod