സ്ത്രീ പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Jul 12, 2012, 16:55 IST
കാഞ്ഞങ്ങാട് : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പടന്നക്കാട് ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന സോണിയ നാരായണന്റെ (26) പരാതി പ്രകാരം ഭര്‍ത്താവ് സുജാതനും വീട്ടുകാര്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്.
2011 ജനുവരി 17 ന് എറണാകുളം നായരമ്പലം ഭഗവതീ ക്ഷേത്രത്തില്‍ വെച്ചാണ് സുജാതനും സോണിയയും തമ്മില്‍ വിവാഹിതരായത്. വിവാഹ വേളയില്‍ സോണിയയുടെ വീട്ടുകാര്‍ സുജാതന് 30 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും സോണിയയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ സോണിയ സുജാതനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Keywords: Kanhangad, Kasaragod, Dowry-harassment, Police case