സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്
Feb 20, 2012, 16:25 IST
കാഞ്ഞങ്ങാട് : കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കൊളവയല്‍ തായല്‍ വീട്ടിലെ മുഹമ്മദിന്റെ മകള്‍ കെ.നബീസയുടെ(33) പരാതി പ്രകാരം ഭര്‍ത്താവ് മൈസൂര്‍ സ്വദേശി മസ്താന് ഷരീഫിനെതിരെയാണ് കേസ്. 2011 ഒക്ടോബര്‍ 18നാണ് നബീസയെ മസ്താന് ഷെരീഫ് വിവാഹം ചെയ്തത്. വിവാഹ വേളയില്‍ നബീസയുടെ വീട്ടുകാര്‍ മസ്താന് ഷരീഫിന് ഒരു ലക്ഷം രൂപയും 20 പവന് സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മസ്താന് ഷെരീഫ് തന്നെ പീഡിപ്പിക്കുന്നുവെന്നും ഭര്‍ത്താവിന് ഓട്ടോറിക്ഷ വാങ്ങാന്‍ താന്‍ നല്കിയ 2, 55,000 രൂപ ദുരുപയോഗം ചെയ്തുവെന്നും നബീസയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Dowry-harassment, case, husband, Kanhangad, Kasaragod