സ്ത്രീപീഡനം: 4 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
Jan 10, 2012, 16:43 IST
കാഞ്ഞങ്ങാട്്: കൂടുതല്‍ സത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവുള്‍പ്പെ ടെ നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് അടുക്കത്ത് ബയലിലെ ശബരി നിവാസില്‍ സി കെ രാഘവന്റെ മകള്‍ നിഷ(31)യാണ് ഭര്‍ത്താവ് പള്ളിക്കര തിരുവക്കോളിയിലെ കെ വിജയന്‍(48), സഹോദരങ്ങളായ കെ മധു(45), കെ അനീഷ്(43), കെ ബേബി(36) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
1999 ഡിസംബര്‍ 30 നാണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ വിജയനും നിഷയും വിവാഹിതരായത്. വിവാഹ വേള യില്‍ നിഷയു ടെ വീട്ടുകാര്‍ വിജയന് 35 പവ ന്‍ സ്വര്‍ണ്ണവും 1,50,000 രൂപ യും സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണ വും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് വിജയനും സഹോദരങ്ങളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് നിഷയുടെ ഹരജിയില്‍ പറയുന്നത്.
ഹരജി സ്വീകരിച്ച കോടതി വിജയനും സഹോദരങ്ങള്‍ ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.

Keywords: Kasaragod, Kanhangad, Dowry-harassment, case,