സ്ത്രീധനം തിരിച്ചു നല്‍കാനും ഭാര്യയ്ക്കും മക്കള്‍ക്കും ചിലവിന് നല്‍കാനും വിധി
Nov 7, 2014, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.11.2014) വാങ്ങിയ സ്ത്രീധനം തിരിച്ചു നല്‍കാനും ഭാര്യയ്ക്കും മക്കള്‍ക്കും ചിലവിന് നല്‍കാനും വിധി. ചെറുത്തൂര്‍ കൈതക്കാട്ടെ ടി.കെ കുഞ്ഞിമൊയ്തീന്റെ മകള്‍ ഖദീജ (34) നല്കിയ ഹര്‍ജിയിലാണ് ഭര്‍ത്താവ് പടന്ന വടക്കേപുറത്തെ മൊയ്തീന് വിവാഹ സമയത്ത് വാങ്ങിയ 30 പവന് സ്വര്‍ണം തിരിച്ചു നല്‍കാനും ചിലവിന് നല്‍കാനും കോടതി വിധിച്ചത്.
1999 ഒക്ടോബര്‍ 24നാണ് മൊയ്തീനും ഖദീജയും വിവാഹിതരായത്. വിവാഹ സമയത്ത് രണ്ട് ലക്ഷം രൂപയും 30 പവന് സ്വര്‍ണാഭരണങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. ഭര്‍ത്താവ് ചിലവിന് നല്‍കിയില്ലെന്നും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും കാട്ടിയാണ് ഖദീജ കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയത്.
യുവതിക്ക് മാസംതോറും 3000 രൂപയും മക്കള്‍ക്ക് 2000 രൂപയും ചിലവിന് നല്‍കാനാണ് കോടതി വിധിച്ചത്. യുവതിക്കും മക്കള്‍ക്കും താമസ സൗകര്യം ഒരുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Advertisement:

Keywords : Kanhangad, Dowry, Case, Investigation, Kasaragod, Kerala, Wife, Husband, Khadeeja, Moideen.