ഗാര്‍ഹികപീഡനം: ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും എതിരെ കേസ്
Jun 28, 2012, 19:45 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും രണ്ടാംഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവെന്ന യുവതിയുടെ പരാതിയില്‍ കോടതി ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.
ഭീമനടി കുന്നുംകൈ അരിഞ്ചിറ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ എം.സി. സൗദ(31)യുടെ പരാതിയില്‍ ഭര്‍ത്താവ് പരപ്പ നമ്പ്യാര്‍കൊച്ചിയിലെ അസിനാറിന്റെ മകന് പി.കെ. സത്താര്‍(36), സഹോദരി ഷെരീഫ(31), രണ്ടാംഭാര്യ മലപ്പുറം സ്വദേശിനി സെലീന(30) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (രണ്ട്) കേസെടുത്തത്.
2004 ഫെബ്രുവരി 26നാണ് സൗദയും സത്താറും വിവാഹിതരായത്. ഈ ബന്ധത്തില്‍ അനസ്(8), മുഹമ്മദ് അജിനാസ്(4), മുഹമ്മദ് അഫ്സത്ത്(2) എന്നീ കുട്ടികളുണ്ട്. വിവാഹ സമയത്ത് 25 പവന് സ്വര്‍ണ്ണവും ഒന്നേകാല്‍ ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ പണവും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്ത ഭര്‍ത്താവ് തന്നെയും കുട്ടികളേയും സംരക്ഷിക്കാതെ കുന്നുംകൈയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് ശാരീരികമായി മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് സൗദ പരാതിയില്‍ പറഞ്ഞു.
പ്രസവത്തിന് ചില്ലിക്കാശ് പോലും് നല്‍കാതെ പീഡനം തുടര്‍ന്നപ്പോള്‍ താന്‍ സ്വന്തം വിട്ടീല്‍ അഭയം തേടിയപ്പോള്‍ മലപ്പുറത്തു നിന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ഭര്‍ത്താവിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കി. സ്ത്രീധന തുകയായ ഒന്നേകാല്‍ ലക്ഷവും 25 പവന് സ്വര്‍ണവും തിരിച്ചു തരുന്നതിനു പുറമെ മൂന്നു ലക്ഷം രൂപ പീഡനത്തിന് നഷ്ടപരിഹാരമായി കിട്ടണമെന്നും തനിക്കും കുട്ടികള്‍ക്കും പ്രതിമാസ ചെലവ് നല്‍കണമെന്നും തന്റെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നത് തടയണമെന്നും സൗദ കോടതിയോട് അപേക്ഷിച്ചു.

Keywords: Kasaragod, Kanhangad, Case, Husband, Wife.