city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സകാ­ത്ത് ക­മ്മി­റ്റിക­ളെ ഏല്‍­പ്പി­ക്കുന്ന­ത് മ­ത­വി­ധിയല്ല: ഇ­മ്പി­ച്ചി­ക്കോ­യ തങ്ങള്‍

സകാ­ത്ത് ക­മ്മി­റ്റിക­ളെ ഏല്‍­പ്പി­ക്കുന്ന­ത് മ­ത­വി­ധിയല്ല: ഇ­മ്പി­ച്ചി­ക്കോ­യ തങ്ങള്‍
കാഞ്ഞ­ങ്ങാ­ട്: സകാത്ത് അര്‍ഹരെ കണ്ടെത്തി നേരി­ട്ടു­ത­ന്നെ ഏല്‍­പ്പി­ക്കു­ക­യാണ് ഏറ്റവും ഉത്ത­മ­മായ രീ­തി­യെ­ന്നും കമ്മ­റ്റി­കളെ സകാത്ത് ഏല്‍പി­ക്കു­ന്നത് മത­വി­ധി­ക്കെ­തി­രാ­ണെ­ന്നും ബായാര്‍ മുജ­മ്മ­അ് ചെയര്‍മാന്‍ സയ്യിദ് അ­ബ്ദുര്‍ റഹ്മാന്‍ ഇമ്പി­ച്ചി­ക്കോയ തങ്ങള്‍ തുര്‍ക്ക­ളിഗെ പ്രസ്താ­വി­ച്ചു. കാഞ്ഞ­ങ്ങാട് മഞ്ഞ­നാടി ഉസ്താദ് നഗ­രി­യിലെ റയ്യാ­നില്‍ നാല് ദിവ­സ­മായി നടന്നു വന്ന ജില്ലാ എസ്.­വൈ.­എസ് റമ­ളാന്‍ പ്രഭാ­ഷണ പര­മ്പ­ര­യുടെ സമാ­പന പ്രഖ്യാപനം നട­ത്തു­ക­യാ­യി­രുന്നു ത­ങ്ങള്‍.

സംഘ­ട­ന­കളും സ്ഥാപ­ന­ങ്ങളും സകാത്ത് കമ്മി­റ്റി­കള്‍ സൃഷ്ടിച്ച് പാവ­പ്പെ­ട്ട­വന്റെ അവ­കാശമായ സകാ­ത്ത് വിഹിതം പകല്‍കൊള്ള നട­ത്തു­ന്നതിനെ­തിരെ മഹല്ല് ജമാ­അ­ത്തു­കളും സമ്പ­ന്നരും ജാഗ്രത പുലര്‍ത്ത­ണ­മെ­ന്നും അ­ദ്ദേ­ഹം ആ­ഹ്വാ­നം ചെ­യ്­തു.

പരോക്ഷ മുത­ലു­ക­ളുടെ സകാത്ത് ഇസ്‌ലാ­മിക രാഷ്ട്ര­ത്തില്‍ പോലും ദായ­കര്‍ തന്നെ നേരിട്ട് വിത­രണം ചെയ്യു­ക­യാണ് വേണ്ട­ത്. പ്രത്യ­ക്ഷ­മു­ത­ലു­ക­ളുടെ സകാ­ത്താണ് ഇസ്‌ലാ­മിക ഭര­ണ­മു­ള്ളി­ടത്തു ശേഖ­രിച്ചു വിത­രണം ചെയ്യേ­ണ്ട­ത്. ഭര­ണ­മി­ല്ലാത്ത സ്ഥലത്ത് കമ്മി­റ്റി­കള്‍ക്കോ മറ്റോ ഇതേ­റ്റെ­ടു­ക്കാന്‍ അവ­കാ­ശ­മി­ല്ല. നേരിട്ട് വിത­രണം ചെയ്യു­മ്പോ­ഴാണ് അര്‍ഹര്‍ക്കു തന്നെ­യാണ് ലഭി­ച്ച­തെന്ന് ഉറ­പ്പാ­വു­ക­യെന്നും ഇ­മ്പി­ച്ചി­ക്കോ­യ ത­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി.

ഉള്ള­വനും ഇല്ലാ­ത്ത­വനും തമ്മി­ലുള്ള അന്തരം കുറച്ചുകൊണ്ട് വരു­ന്ന­തി­നാണ് സകാത്ത് സമ്പ­ന്ന­രുടെ മേല്‍ നിര്‍ബ­ന്ധ­മാ­ക്കി­യ­ത്. ഇത് പണ­ക്കാ­രുടെ ഔദാ­ര്യ­മ­ല്ല പാവ­ങ്ങളുടെ അവ­കാ­ശ­മാണ്. ഒരോ പ്രദേ­ശത്തും അര്‍ഹ­രായ ആളു­കളെ കണ്ടെത്തി അവ­ര­വ­രുടെ സകാത്ത് വിഹിതം കൈമാ­റാന്‍ തയ്യാ­റാ­യാല്‍ ദാരിദ്ര്യ നിര്‍മാ­ജന രംഗത്ത് വലിയ മുതല്‍ കൂ­ട്ടാ­വും. സകാത്ത് കൈവ­ശ­പ്പെ­ടു­ത്തു­ന്ന­തിനു പകരം സമ്പ­ന്നരെ സകാത്ത് നല്‍കു­ന്ന­തിന് ബോധ­വ­ത്ക­രി­ക്കാ­നാണ് സംഘ­ട­ന­കള്‍ രംഗത്തു വരേ­ണ്ട­തെന്നും ത­ങ്ങള്‍ തു­ടര്‍ന്നു.

പ്രമുഖ പണ്ഡി­തന്‍ റഹ്മ­ത്തു­ല്ലാഹ് സഖാ­ഫി­യാണ് വിശുദ്ധ ഖുര്‍­ആ­നിലെ സൂറത്ത് അഅ്‌ലാ ആസ്പ­ദ­മാക്കി നാല് ദിവസം പ്രഭാ­ഷണം നട­ത്തി­യ­ത്. സമാ­പന സംഗമം ഡോ. കുഞ്ഞ­ബ്ദുല്ല ഉദ്ഘാ­ടനം ചെയ്തു. എസ്.­വൈ.­എസ് ജില്ലാ പ്രസി­ഡന്റ് പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യ­ക്ഷത വഹി­ച്ചു.

ചിത്താരി അബ്ദുല്ല ഹാജി, സി.­എച്ച് അലി­ക്കുട്ടി ഹാജി, സി.­എച്ച് അഹ്മദ് അശ്‌റഫ് മൗലവി ചിത്താ­രി, ശാഫി ഹാജി അറ­ഫ, കുഞ്ഞ­ഹ്മദ് ഹാജി തൊട്ടി, കരി­മ്പ­ള­പ്പില്‍ അബ്ദുല്ല ഹാജി, സുബൈര്‍ എയ്യ­ളം, നൗഷാദ് അഴി­ത്ത­ല, യൂസുഫ് സഅദി അയ്യ­ങ്കേ­രി, അബ്ദു റശീദ് സഅദി കാക്ക­ടവ്, മടിക്കൈ അബ്ദുല്ല ഹാജി, സിദ്ദീഖ് സഖാഫി ആവളം, ബശീര്‍ മങ്ക­യം, തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു. ഹസ്ബു­ല്ലാഹ് തള­ങ്കര സ്വാഗ­തവും അശ്‌റഫ്  അശ്‌റഫ്  നന്ദിയും പറ­ഞ്ഞു. നാല് ദിവ­സ­ങ്ങ­ളി­ലായി സ്ത്രീക­ള­ടക്കം ആയി­ര­ങ്ങള്‍ റ­മ­ദാന്‍ പ്രഭാ­ഷ­ണം കേള്‍ക്കാനെ­ത്തി­.



Keywords: Imbichi Koya Thangal, Kanhangad, Speech

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia