ആംബുലന്‍സ് വിട്ടുകൊടുത്തില്ല; ആദിവാസി യുവാവിന്റെ മൃതദേഹം മണിക്കൂറുകളായി മോര്‍ച്ചറിയില്‍
Feb 11, 2012, 15:00 IST
കാഞ്ഞങ്ങാട്: ആംബുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷവും മണിക്കൂറുകളോളം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
ഇന്നലെ രാത്രി തൂങ്ങിമരിച്ച ബേഡകം പൂക്കുന്നത്ത് പാറ കോളനിയിലെ മാധവന്റെ (40) മൃതദേഹമാണ് ജില്ലാശുപത്രി മോര്‍ച്ചറിയിലുള്ളത്. തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയ മാധവനെ ഇന്നലെരാത്രി തന്നെ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മാധവന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ജില്ലാശുപത്രി അധികൃതരോട് ആംബുലന്‍സ് വിട്ട് കിട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിക്ക് അകമ്പടി പോകാനായി ആംബുലന്‍സ് വിട്ടുകൊടുക്കണമെന്നുംഅതുകൊണ്ട് മാധവന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് അനുവദിക്കാനാവില്ലെന്നും ആശുപത്രി അധികൃതരുടെ നിലപാട്. ആദിവാസികള്‍ക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ആംബുലന്‍സുകള്‍ വിട്ടുകൊടുക്കണമെന്ന് നിയമമുണ്ടെങ്കിലും ഇത് പാലിക്കാന്‍ ജില്ലാശുപത്രി അധികൃതര്‍ തയ്യാറാകാത്തത് അനീതിയാണെന്ന് ആദിവാസി സംഘടനകള്‍ കുറ്റപ്പെടുത്തി. സ്വകാര്യ ആംബുലന്‍സില്‍ മാധവന്റെ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷി ബന്ധുക്കള്‍ക്കില്ല. അതുകൊണ്ടുതന്നെ മാധവന്റെ മൃതദേഹം ഇപ്പോഴും ജില്ലാശുപത്രി മോര്‍ച്ചറിയില്‍ തന്നെയാണ്.

Keywords: Kasaragod, Kanhangad.