മന്തോപ്പ് മൈതാനം പതിച്ച് നല്‍കരുത്: പി കരുണാകരന്‍ എം.പി
Dec 20, 2011, 20:33 IST
കാസര്‍കോട്: ചരിത്രശേഷിപ്പായ ഹൊസ്ദുര്‍ഗ് മന്തോപ്പ് മൈതാനം സംരക്ഷിക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. ദേശീയ പ്രസ്ഥാനകാലഘട്ടം മുതല്‍ ചരിത്രത്തിന്റെ ഭാഗമായ കാഞ്ഞങ്ങാട്ടെ മാന്തോപ്പ് മൈതാനി പതിച്ച് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സൈമണ്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരായ ജില്ലയിലെ ആദ്യ പ്രതിഷേധ യോഗം ചേര്‍ന്നത് ഇവിടെയായിരുന്നു. എ.സി കണ്ണന്‍നായര്‍, വിദ്വാന്‍ പി കേളുനായര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ഈ ദേശീയ സമരത്തിനുശേഷവും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും സാക്ഷിയാണിത്.
ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. നമ്മുടെ പൈതൃകവും ചരിത്രവും തലമുറകളിലേക്ക് കൈമാറുന്നതിന് അത് അനിവാര്യമാണ്. സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ അനുഭവ സ്മരണകളില്‍ മാന്തോപ്പ് മൈതാനി നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കാസര്‍കോടിന്റെ സാമൂഹ്യ ചരിത്ര രൂപീകരണത്തില്‍ ഈ മൈതാനത്തിന് നിര്‍ണയാക പങ്കുണ്ട്. ചരിത്ര സ്മാരകം കേവലം ഭൂമിയായി കണ്ട് പതിച്ച് നല്‍കാനുള്ള നീക്കം ദേശീയ സമരകാലഘട്ടത്തോടുള്ള അവഹേളനമാണ്. ചരിത്ര സ്മാരകം സംരക്ഷിക്കാന്‍ നടപടി സ്വീകരക്കണമെന്ന് മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരോട് എം.പി ആവശ്യപ്പെട്ടു.

Keywords: Manthop Maidan, Kasaragod, Kanhangad, P. Karunakaran M.P, CPM.