city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പട്ടാളവേഷം: മാധ്യമങ്ങള്‍ വിഭാഗീയത വളര്‍ത്തരുത്'


'പട്ടാളവേഷം: മാധ്യമങ്ങള്‍ വിഭാഗീയത വളര്‍ത്തരുത്'
കാഞ്ഞങ്ങാട്: നബിദിന റാലിയില്‍ പട്ടാളവേഷസമാനമായ യൂണിഫോമണിഞ്ഞ് മാര്‍ച്ചു നടത്തിയതുമായി ബന്ധപ്പെട്ട് ചില ദേശീയ പത്രങ്ങള്‍ പോലും വാര്‍ത്ത നല്‍കിയ രീതി സമാധാനം തകര്‍ക്കുന്ന തരത്തിലായിപ്പോയെന്ന് ഹൊസ്ദുര്‍ഗ്ഗ് കടപ്പുറം മീനാപ്പീസ് ശാഖ പ്രവാസി ലീഗ് യോഗം ആവശ്യപ്പെട്ടു.

മുസ്‌ലിം യുവാക്കളുടെ ചുവടുവെപ്പും വേഷവും രാജ്യദ്രോഹകുറ്റമാണെന്ന് വിധിയെഴുതിയ ഫാസിസ്റ്റുകള്‍ക്ക് ഉടന്‍ പിന്തുണയുമായി കമ്മ്യൂണിസ്റ്റുകളും രംഗത്തിറങ്ങിയത് ഇവര്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട് കലാപവേളയില്‍ മുസ്‌ലിം ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടപ്പോള്‍ സമാധാനപാലനത്തിനുവേണ്ടി ശ്രമിച്ച വരെ തീവ്രവാദികളായി മുദ്രകുത്താന്‍ ആരു ശ്രമിച്ചാലും പൊതു ജനം തിരിച്ചറിയുമെന്ന് യോഗം വ്യക്തമാക്കി.

സ്വതന്ത്ര സമരത്തെ ഒറ്റിക്കൊടുത്തവരും രാഷ്ട്ര പിതാവിന്റെ നെഞ്ചത്ത് നിറയൊഴിച്ചവരും മുസ്‌ലിം സമുദായത്തോട് രാജ്യസ്‌നേഹത്തെക്കുറിച്ച് ഗിരിഭാഷണം നടത്തുന്നതിലെ ആദര്‍ശ രാഹിത്യം ആരെയും പഠിപ്പിക്കേണ്ടതില്ലെന്നും യോഗം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. റഹ്മാന്‍ ഹാജി, കെ.ബി.കുട്ടി ഹാജി പ്രസംഗിച്ചു.

Keywords: Nabidina rally, Army uniform, Pravasi League, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia