കാഞ്ഞങ്ങാട്ടും, മഞ്ചേശ്വരത്തും കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
Sep 11, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/09/2015) കാഞ്ഞങ്ങാട് ബല്ലാ കല്യാണ്‍ റോഡിലും, മഞ്ചേശ്വരം പാവൂര്‍ മച്ചംപാടിയിലും കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കാഞ്ഞങ്ങാട് മാതാവിനോടൊപ്പം ബസ് കാത്ത് നില്‍ക്കുകയായിരുന്ന രണ്ടരവയസുകാരിക്കും, മഞ്ചേശ്വരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.
കാഞ്ഞങ്ങാട്ട് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച വഴിയാത്രക്കാരനും പട്ടിയുടെ കടിയേറ്റു. മാതാവ് കല്ല്യാണിയോടൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ബല്ലയിലെ ഗംഗാധരന്റെ മകള്‍ ദിയയാണ് നായയുടെ ആക്രമത്തിന് ഇരയായത്. കുട്ടിയുടെയും മാതാവിന്റെയും നിലവിളി കേട്ടെത്തിയ ദിനേശും ആക്രമത്തിന് ഇരയായി. രണ്ടുപേരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മച്ചംപാടി സി.എം നഗറിലെ ഇബ്രാഹിമിന്റെ മകള്‍ ഫാത്വിമത്ത് തസ്‌നിയക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kanhangad, Dog bite, Injured, Hospital, Kasaragod, Manjeshwaram.