വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരിയെ തെരുവ് പട്ടികള്‍ കടിച്ചുകീറി
Nov 22, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2014) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരിയെ തെരുവ് പട്ടികള്‍ കടിച്ചുകീറി. ചായ്യോം നരിമാളത്തെ ബിജോയുടെ മകള്‍ പ്രജുലയെയാണ് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ തെരുവ് പട്ടികള്‍ ആക്രമിച്ചത്.
പട്ടിക്കൂട്ടം ഓടുവരുന്നത് കണ്ട് കൂടെ കളിക്കുകയായിരുന്ന മറ്റു നാല് കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. പ്രജുലയുടെ ഇടതു കൈക്കും മറ്റുമാണ് പട്ടിയുടെ കടിയേറ്റത്. രക്ഷപ്പെടാനായി ഓടുമ്പോള്‍ വീഴ്ചയില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

Keywords : Kanhangad, House, Street dog, Dog bite, Kerala, Prajula, Bijoy.