ഡോക്ടറുടെ ചെക്ക് കവര്‍ന്ന് 1.75 ലക്ഷം രൂപ തട്ടി
Sep 3, 2012, 21:14 IST
മാവുങ്കാല്‍: ആയുര്‍വേദ ഡോക്ടറുടെ വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെക്ക് കവര്‍ന്ന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ ബാങ്കില്‍ നിന്ന് തട്ടിയെടുത്തു. പുല്ലൂര്‍ പൊള്ളക്കടയിലെ കൈലാസ് ആയുര്‍വേദ ഫാര്‍മസി ഉടമ മാവുങ്കാലിലെ ഡോ വി സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് ചെക്ക് മോഷ്ടിച്ച് ബാങ്കില്‍ നിന്നും പണം തട്ടിയത്.
സുകുമാരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാവുങ്കാലിലെ വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയുടെ വാടകയിനത്തില്‍ സെക്രട്ടറി കരുണാകരന്‍ നല്‍കിയ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ചെക്ക് 2012 ജൂണ്‍ 22 നാണ് സുകുമാരന് ലഭിച്ചത്.

സുകുമാരന്റെ ഭാര്യ കാഞ്ചനയുടെ പേരിലുള്ള ഈ ചെക്ക് അലമാരയില്‍ സൂക്ഷിച്ചതായിരുന്നു. ഒരു മാസം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോള്‍ ചെക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് സുകുമാരന്‍ വനിതാ കോപറേറ്റീവ് സൊസൈറ്റിയില്‍ എത്തുകയും കാണാതായ ചെക്കിന് പകരം പുതിയ ചെക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കാണാതായ ചെക്ക് ഉപയോഗിച്ച് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടതായി സൊസൈറ്റി അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് സുകുമാരന്‍ കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ എത്തിയപ്പോള്‍ ഡോക്ടറുടെ ഭാര്യയുടെ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ആരോ പണം പിന്‍വലിച്ചതായി വ്യക്തമായി. മോഷണം പോയ ചെക്കില്‍ ഭാര്യയുടെ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയെന്ന് ബോധ്യപ്പെട്ട സുകുമാരന്‍ ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Cheque leaf, Robbery, Doctor, Mavungal, Kanhangad, Kasaragod