city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ കാ­യി­ക­മേ­ള­യ്­ക്ക് കൊ­ടി­യി­റങ്ങി­; കാസര്‍­കോ­ടി­ന് കി­രീടം

 ജില്ലാ കാ­യി­ക­മേ­ള­യ്­ക്ക് കൊ­ടി­യി­റങ്ങി­; കാസര്‍­കോ­ടി­ന് കി­രീടം
പ­ര­വ­ന­ടുക്കം : ര­ണ്ടു­ദി­വ­സ­ങ്ങ­ളിലാ­യി ചെ­മ്മ­നാ­ട് ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ ന­ട­ന്ന കാസര്‍­കോ­ട് റ­വന്യൂ ജില്ല സ്­കൂള്‍ കായി­ക മേ­ള­യ്­ക്ക് ചൊ­വ്വാഴ്ച വൈ­കി­ട്ട് കൊ­ടി­യി­റങ്ങി. സം­ഘാ­ട­ക മിക­വ് വി­ളി­ച്ചോതി­യ മേ­ള­യില്‍ അഞ്ചാം ത­വ­ണയും കാസര്‍­കോ­ട് ഉ­പ­ജില്ല­യാ­ണ് കി­രീ­ടം ചൂ­ടി­യത്.

281 പോ­യിന്റാ­ണ് കാസര്‍­കോ­ട് കൊ­യ്­ത­ത്. കൂ­ടു­തല്‍ പോ­യിന്റ് നേടി­യ സ്­കൂള്‍ കാസര്‍­കോ­ട് ഉ­പ­ജില്ല­യി­ലെ നാ­യന്‍­മാര്‍മൂ­ല ടി.ഐ.എ­ച്ച് .എ­സ്.എ­സ് ആ­ണ്. 84 പോ­യിന്റാ­ണ് മൊ­ത്തം സ്­കൂള്‍ നേ­ടി­യ­ത്. 12 സ്വര്‍­ണവും ഏ­ഴ് വെ­ള്ളിയും മൂ­ന്ന് വെ­ങ്ക­ലവും സ്­കൂള്‍ സ്വ­ന്ത­മാക്കി.

144 പോ­യി­ന്റോ­ടെ ചി­റ്റാ­രി­ക്കാല്‍ ഉ­പ­ജില്ല രണ്ടാം സ്ഥാ­നം നേ­ടി­യ­പ്പോള്‍ 107 പോ­യി­ന്റോ­ടെ ചെ­റു­വ­ത്തൂര്‍ ഉ­പ­ജില്ല മൂന്നാം സ്ഥാ­ന­ത്തെത്തി. ഹോ­സ്­ദുര്‍­ഗി­ന് 106 പോ­യിന്റും കു­മ്പ­ള­യ്­ക്ക് 61 പോ­യിന്റും ബേ­ക്ക­ലി­ന് 40 പോ­യിന്റും മ­ഞ്ചേ­ശ്വ­ര­ത്തി­ന് 26 പോ­യിന്റും ല­ഭിച്ചു.

സ്­കൂള്‍ ഇ­ന­ത്തില്‍ 48 പോ­യിന്റ് വാങ്ങി­യ ബ­ന്ത­ടുക്ക ഗവ.ഹൈ­സ്­ക്കൂ­ളി­നാ­ണ് രണ്ടാം സ്ഥാനം. അ­ഞ്ച് സ്വര്‍­ണവും ആ­റ് വെ­ള്ളിയും അ­ഞ്ച് വെ­ങ്ക­ലവും സ്­കൂള്‍ വാ­രി­ക്കൂട്ടി. ഹോ­സ്­ദുര്‍­ഗ് ഉ­പ­ജില്ല­യി­ലെ കാ­ഞ്ഞ­ങ്ങാ­ട് ദുര്‍­ഗാ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ന് 45 പോ­യി­ന്റോ­ടെ മൂന്നാം സ്ഥാ­നം ല­ഭിച്ചു.


 ജില്ലാ കാ­യി­ക­മേ­ള­യ്­ക്ക് കൊ­ടി­യി­റങ്ങി­; കാസര്‍­കോ­ടി­ന് കി­രീടംസ­ബ്­ജൂ­നി­യര്‍ വി­ഭാ­ഗ­ത്തില്‍ ആ­റ് പോ­യിന്റും ജൂ­നി­യര്‍ വി­ഭാ­ഗ­ത്തില്‍ 20 പോ­യിന്റും നേ­ടി­യെ­ങ്കിലും സീ­നി­യര്‍ വി­ഭാ­ഗ­ത്തില്‍ മ­ഞ്ചേ­ശ്വ­രം ഉ­പ­ജില്ല­യ്­ക്ക് അ­ക്കൗ­ണ്ട് തു­റ­ക്കാന്‍ പ­റ്റി­യില്ല. കാസര്‍­കോ­ടി­ന് വേ­ണ്ടി സീ­നി­യര്‍ പെണ്‍­കു­ട്ടി­കള്‍ 83 പോ­യിന്റ് നേടി. ചി­റ്റാ­രി­ക്കാ­ലി­ന് വേ­ണ്ടി സീ­നി­യര്‍ ബോ­യ്‌­സ് 46 പോ­യിന്റു­ക­ളാ­ണ് കൊ­യ്‌­തെ­ടു­ത്തത്.

അ­ഞ്ചുതവ­ണ ഓ­വ­റോള്‍ ചാ­മ്പ്യന്‍­മാരും ഏ­ഴുത­വ­ണ രണ്ടാം സ്ഥാ­നവും നേടി­യ കു­മ്പ­ള­പ്പള്ളി ക­രി­മ്പില്‍ ഹൈ­സ്­ക്കൂള്‍ ച­രി­ത്ര­ത്തില്‍ നി­ന്നുത­ന്നെ അ­പ്ര­ത്യ­ക്ഷ­മായി. ഉ­പ­ജില്ലാ കാ­യി­ക­മേ­ള­യില്‍ 800 മീ­റ്റ­റില്‍ ഒ­രു കു­ട്ടി­ക്ക് രണ്ടാം സ്ഥാ­നം ലഭിച്ച­തു­മാ­ത്ര­മാ­ണ് വി­ദ്യാ­ല­യ­ത്തി­ന് ഇ­ത്ത­വണ­ത്തെ ഏ­ക­വിജ­യം . 3000 മീ­റ്റ­റി­ലെ ദേ­ശീ­യ­ താ­ര­ങ്ങ­ളാ­യ ബെന്‍­സി എ­ബ്ര­ഹാം, മി­നി ആന്റണി, സി.ഐ.എ­സ്.എ­ഫി­ലെ പോള്‍­വാള്‍­ട്ട് താ­രം ഷെ­റിന്‍ വി. അ­ഗ­സ്­റ്റിന്‍ തുട­ങ്ങി ഒ­ട്ടേ­റെ കാ­യി­ക­താ­രങ്ങ­ളെ സം­ഭാ­വ­ന ചെയ്­ത വി­ദ്യാ­ല­യ­മാണ് കായി­ക ഭൂ­പ­ട­ത്തില്‍ നി­ന്നുത­ന്നെ അ­പ്ര­ത്യ­ക്ഷ­മാ­യത്.

അ­ഞ്ചു­വര്‍­ഷം മു­മ്പ് സ്­കൂ­ളി­ലെ കാ­യി­കാ­ധ്യാ­പ­ക ത­സ്തി­ക ന­ഷ്ട­പ്പെ­ട്ട­താണ് സ്­കൂ­ളി­ന്റെ ഇന്ന­ത്തെ ദ­യ­നീ­യാ­വസ്ഥ­യ്­ക്ക് കാ­രണം. സീ­നി­യര്‍ ആണ്‍­കു­ട്ടി­ക­ളു­ടെ വി­ഭാ­ഗ­ത്തില്‍ ക­മ്പല്ലൂര്‍ ജി.എ­ച്ച്.എ­സ്.എ­സി­ലെ ടി.എ­സ്.അ­ജി­തയും പെണ്‍­കു­ട്ടി­ക­ളു­ടെ വി­ഭാ­ഗ­ത്തില്‍ നാ­യന്‍­മാര്‍­മൂ­ല­യി­ലെ എ.ബെന്‍­സീ­റയും വ്യ­ക്തി­ക­ത ചാ­മ്പ്യന്‍­മാ­രായി. ഇ­രു­വ­രും മ­ത്സ­രി­ച്ച മൂ­ന്നി­ന­ങ്ങ­ളിലും ഒന്നാം സ്ഥാ­ന­ത്തെ­ത്തി, 15 പോ­യിന്റു­കള്‍ വീ­തം കൊ­യ്തു.
 ജില്ലാ കാ­യി­ക­മേ­ള­യ്­ക്ക് കൊ­ടി­യി­റങ്ങി­; കാസര്‍­കോ­ടി­ന് കി­രീടം
സ­മാ­പ­ന സ­മ്മേള­നം ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് അഡ്വ. പി.പി. ശ്യാ­മ­ളാ­ദേ­വി ഉല്‍­ഘാട­നം ചെ­യ്തു. ചെ­മ്മ­നാ­ട് ജി.എ­ച്ച്.എ­സ്. എസ്.പി.ടി.എ.പ്ര­സിഡന്റ് നാ­രാ­യ­ണന്‍ വ­ട­ക്കിനി­യ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു.ജില്ലാ പോ­ലീ­സ് ചീ­ഫ് എ­സ്.സു­രേ­ന്ദ്രന്‍ സ­മ്മാ­ന­ങ്ങള്‍ വിതര­ണം ചെ­യ്തു. ജില്ലാ പ­ഞ്ചായ­ത്ത് അം­ഗ­ങ്ങളാ­യ പാ­ദൂര്‍ കു­ഞ്ഞാ­മു ഹാജി, കെ.സു­ജാ­ത, ചെ­മ്മ­നാ­ട് ഗ്ര­ാമ­പ­ഞ്ചായ­ത്ത് വൈ­സ് പ്ര­സിഡന്റ് കല്ല­ട്ര അ­ബ്ദുള്‍ ഖാദര്‍, പി­ബി.അ­ഷ്‌­റഫ്, ഗം­ഗാ സ­ദാ­ശിവന്‍, ഡി.പി.ഒ.ഭാ­സ്­ക്കരന്‍, പി.വി.കു­ഞ്ഞമ്പു, സി.കെ.നി­ഷ എ­ന്നി­വര്‍ പ്ര­സം­ഗി­ച്ചു.ഡി.ഇ.ഒ. കെ. സ­ത്യ­നാ­രാ­യ­ണ സ്വാ­ഗ­ത­വും കെ.എ.ബല്ലാള്‍ ന­ന്ദി­യും പ­റഞ്ഞു.


Keywords:  District, Athletics,Kasaragod, Championship, Paravanadukkam, Revenue-district, Cheruvathur, Hosdurg, Kumbala, Bekal, Kanhangad, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia