ജില്ലാ കായികമേളയ്ക്ക് കൊടിയിറങ്ങി; കാസര്‍കോടിന് കിരീടം
Nov 28, 2012, 16:37 IST
281 പോയിന്റാണ് കാസര്‍കോട് കൊയ്തത്. കൂടുതല്‍ പോയിന്റ് നേടിയ സ്കൂള്‍ കാസര്‍കോട് ഉപജില്ലയിലെ നായന്മാര്മൂല ടി.ഐ.എച്ച് .എസ്.എസ് ആണ്. 84 പോയിന്റാണ് മൊത്തം സ്കൂള്‍ നേടിയത്. 12 സ്വര്‍ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും സ്കൂള്‍ സ്വന്തമാക്കി.
സ്കൂള്‍ ഇനത്തില്‍ 48 പോയിന്റ് വാങ്ങിയ ബന്തടുക്ക ഗവ.ഹൈസ്ക്കൂളിനാണ് രണ്ടാം സ്ഥാനം. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും സ്കൂള്‍ വാരിക്കൂട്ടി. ഹോസ്ദുര്‍ഗ് ഉപജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂളിന് 45 പോയിന്റോടെ മൂന്നാം സ്ഥാനം ലഭിച്ചു.
സബ്ജൂനിയര് വിഭാഗത്തില്‍ ആറ് പോയിന്റും ജൂനിയര്‍ വിഭാഗത്തില്‍ 20 പോയിന്റും നേടിയെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മഞ്ചേശ്വരം ഉപജില്ലയ്ക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റിയില്ല. കാസര്‍കോടിന് വേണ്ടി സീനിയര്‍ പെണ്‍കുട്ടികള്‍ 83 പോയിന്റ് നേടി. ചിറ്റാരിക്കാലിന് വേണ്ടി സീനിയര്‍ ബോയ്സ് 46 പോയിന്റുകളാണ് കൊയ്തെടുത്തത്.
അഞ്ചുതവണ ഓവറോള്‍ ചാമ്പ്യന്മാരും ഏഴുതവണ രണ്ടാം സ്ഥാനവും നേടിയ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്ക്കൂള് ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. ഉപജില്ലാ കായികമേളയില്‍ 800 മീറ്ററില്‍ ഒരു കുട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചതുമാത്രമാണ് വിദ്യാലയത്തിന് ഇത്തവണത്തെ ഏകവിജയം . 3000 മീറ്ററിലെ ദേശീയ താരങ്ങളായ ബെന്‍സി എബ്രഹാം, മിനി ആന്റണി, സി.ഐ.എസ്.എഫിലെ പോള്‍വാള്‍ട്ട് താരം ഷെറിന് വി. അഗസ്റ്റിന് തുടങ്ങി ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്ത വിദ്യാലയമാണ് കായിക ഭൂപടത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായത്.
അഞ്ചുവര്‍ഷം മുമ്പ് സ്കൂളിലെ കായികാധ്യാപക തസ്തിക നഷ്ടപ്പെട്ടതാണ് സ്കൂളിന്റെ ഇന്നത്തെ ദയനീയാവസ്ഥയ്ക്ക് കാരണം. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കമ്പല്ലൂര്‍ ജി.എച്ച്.എസ്.എസിലെ ടി.എസ്.അജിതയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നായന്മാര്മൂലയിലെ എ.ബെന്‍സീറയും വ്യക്തികത ചാമ്പ്യന്മാരായി. ഇരുവരും മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി, 15 പോയിന്റുകള്‍ വീതം കൊയ്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉല്‍ഘാടനം ചെയ്തു. ചെമ്മനാട് ജി.എച്ച്.എസ്. എസ്.പി.ടി.എ.പ്രസിഡന്റ് നാരായണന് വടക്കിനിയ അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, കെ.സുജാത, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, പിബി.അഷ്റഫ്, ഗംഗാ സദാശിവന്, ഡി.പി.ഒ.ഭാസ്ക്കരന്‍, പി.വി.കുഞ്ഞമ്പു, സി.കെ.നിഷ എന്നിവര്‍ പ്രസംഗിച്ചു.ഡി.ഇ.ഒ. കെ. സത്യനാരായണ സ്വാഗതവും കെ.എ.ബല്ലാള്‍ നന്ദിയും പറഞ്ഞു.
Keywords: District, Athletics,Kasaragod, Championship, Paravanadukkam, Revenue-district, Cheruvathur, Hosdurg, Kumbala, Bekal, Kanhangad, Kerala