'ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'
Aug 4, 2014, 17:21 IST
കാസര്‍കോട്:(www.kasargodvartha.com 04.08.2014) ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് തുടര്‍ച്ചയായി മുടങ്ങുന്നതിനാലുണ്ടാകുന്ന രൂക്ഷമായ ഗതാഗതപ്രശ്‌നം പരിഹരിക്കണമെന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട്, കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആവശ്യത്തിന് ജീവനക്കാരും സ്‌പെയര്‍പാര്‍ട്‌സുകളും ഇല്ല. കാസര്‍കോട് ഡിപ്പോയില്‍ 105 ബസ് ആവശ്യമാണ്. എന്നാല്‍ 88 ബസുകളാണുളളത്. ഇതില്‍ 15 ബസുകള്‍ കാലപ്പഴക്കമുളളതും. 98 ഷെഡ്യൂളുകളാണ് നടത്തുന്നത്. കാഞ്ഞങ്ങാട് ബസ് ഡിപ്പോയില്‍ കാലപ്പഴക്കം ചെന്ന് ബസുകളാണ് കൂടുതല്‍. ഇതിനാല്‍ പല സര്‍വീസുകള്‍ മുടങ്ങുകയാണെന് യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട്-ബാംഗ്ലൂര്‍ റൂട്ടില്‍ അനുവദിച്ച കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. കിഴക്കന്‍ മലയോരമേഖലകളിലേക്കുളള സര്‍വീസ് മുടങ്ങുന്നതും പതിവാണ്. കണ്ടക്ടര്‍മാരുടേയും, ഡ്രൈവര്‍മാരുടേയും കുറവും സര്‍വീസ് മുടങ്ങുന്നതിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണം. തദ്ദേശഭരണസ്ഥാപനങ്ങള്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കും ഓവുചാലുകളുടെ നിര്‍മ്മാണത്തിനും സംരക്ഷണത്തിനും പ്രത്യേകം പരിഗണന നല്‍കണം. ജില്ലയില്‍ ഇ-മണല്‍ സംവിധാനം പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ ഭൗതികസാഹചര്യങ്ങള്‍ തൊഴില്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കണം. എച്ച്.ഐ.വി ബാധിതര്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ കൂടുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവമായി പരിഗണിച്ച് ബോധവല്‍ക്കരണം നടത്തും. ആര്‍എംഎസ്എ വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം ആര്‍എംഎസ്എ വിദ്യാലയങ്ങളില്‍ കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഭാഷാന്യൂനപക്ഷമേഖലയില്‍ കന്നട അധ്യാപകരെ നിയമിക്കണം. ദേശീയപാതയില്‍ അപകടഭീഷണി നേരിടുന്ന കാര്യങ്കോട് പാലത്തിന്റെ അറ്റകുറ്റപണി ഉടന്‍ നടത്തുകയും പുതിയ പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലേക്കുളള നാലുകുന്ന് പാലം പുനര്‍നിര്‍മ്മിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
സ്റ്റുഡന്റ്‌പോലീസ് കേഡറ്റുകള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് യോഗത്തില്‍ എം.എല്‍.എ മാര്‍ അറിയിച്ചു. അച്ചാംതുരുത്തി- കോട്ടപ്പുറം പാലം പണി അടുത്തവര്‍ഷം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. നബാഡ്-ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയ ചീമേനി കുടിവെളള പദ്ധതിക്ക് പൊതുമരാമത്ത് റോഡിന് സമീപത്തുകൂടി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തണം.
പൊയിനാച്ചി- ബന്തടുക്ക റോഡിന്റെ പുനരുദ്ധാരണത്തിന് 55 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും താല്‍ക്കാലിക അറ്റകുറ്റപണികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. 161.52 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുളള മലയോരപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്ന ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പരിമിതമായ ജീവനക്കാര്‍ മാത്രമാണുളളതെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍ പി.ബി അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, സബ് കളക്ടര്‍ കെ. ജീവന്‍ബാബു, കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ , എഡിഎം എച്ച് ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയ്കുമാര്‍ മീനോത്ത്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, KSRTC, Police, Kanhangad, MLA,
Advertisement: