ജില്ലാ സഹകരണ ബാങ്ക് 36-ാമത് ശാഖ അലാമിപ്പള്ളിയില്‍
Aug 22, 2012, 22:04 IST
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് 36-ാമത് ശാഖ സെപ്തംബര്‍ 20 ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങും. അലാമിപ്പളളി പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ബാങ്കായിരിക്കും ജില്ലാ സഹകരണ ബാങ്കിന്റെ അലാമിപ്പള്ളി ശാഖ.
കാഞ്ഞങ്ങാടിന്റെ വികസനക്കുതിപ്പില്‍ പങ്കാളികളാകുന്നതോടൊപ്പം പൊതുജനങ്ങളുടെ എല്ലാവിധ ബാങ്കിങ്ങ് ആവശ്യങ്ങളും നിറവേറ്റുംവിധം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടതാണ് അലാമിപ്പള്ളി ശാഖ.
കാഞ്ഞങ്ങാടിന്റെ വികസനക്കുതിപ്പില്‍ പങ്കാളികളാകുന്നതോടൊപ്പം പൊതുജനങ്ങളുടെ എല്ലാവിധ ബാങ്കിങ്ങ് ആവശ്യങ്ങളും നിറവേറ്റുംവിധം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടതാണ് അലാമിപ്പള്ളി ശാഖ.
ശാഖാ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ബാങ്ക് ഹെഡ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എം കൃഷ്ണന്‍, സി ബാലകൃഷ്ണന്‍, എന്‍ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: District corperation bank, Alamipally, Branch, Inauguration, Kanhangad, Kasaragod.