റോഡുകളില്‍ മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും
Jan 23, 2012, 12:08 IST
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്ക് ഹാനികരമാകുന്ന വിധത്തില്‍ റോഡിന് സമീപത്തുള്ള സ്ഥലം ഉടമകള്‍ മലിനജലം ഒഴുക്കിവിടുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ നിക്ഷേപിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥലം ഉടമകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. ഇത്തരം പ്രവണതകള്‍ ഭാവിയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 219ലെ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Keywords: Road, Dirty water, Kanhangad, കാഞ്ഞങ്ങാട്, നടപടി, മലിനജലം,