ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന രഹിതം; ലാഭം കൊയ്യുന്നത് മംഗളൂരുവിലെ സ്വകാര്യാശുപത്രികള്‍
Jul 12, 2015, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/07/2015) അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. ഈ അവസരം മുതലെടുത്ത് മംഗളൂരുവിലെ സ്വകാര്യാശുപത്രികള്‍ കോടികള്‍ കൊയ്യുന്നു. സ്വകാര്യ വ്യക്തിയുടെ വകയായി ലക്ഷങ്ങള്‍ വിലവരുന്ന ഡയാലിസിസ് യന്ത്രങ്ങള്‍ ജില്ലാ ആശുപത്രിക്ക് സംഭാവനയായി നല്‍കിയിട്ടും ഇവ പ്രവര്‍ത്തന രഹിതമായ നിലയിലാണ്.
റോട്ടറി പൂനെ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ വിവേക് അറാനയാണ് ആശുപത്രിക്കായി രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നത്. എന്നാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയാണെങ്കില്‍ അടുത്തവര്‍ഷം ഒരു യൂണിറ്റ് കൂടി സൗജന്യമായി നല്‍കുമെന്നാണ് അറാനയുടെ വാഗ്ദാനം. 2013 ല്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പെടുത്തി ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപനവും അസ്ഥാനത്തായിരിക്കുകയാണ്.
ഇതിനായി 98 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിരുന്നുവെങ്കിലും തുക അനുവദിച്ച് കിട്ടാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം കാരണം കാസര്‍കോട് ജില്ലയില്‍ ഡയാലിസിസ് ആവശ്യമായി വരുന്ന നൂറുകണക്കിന് രോഗികള്‍ വന്‍ തുക ചിലവഴിച്ച് മംഗളൂരുവിലെ സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ കെട്ടിടം 50 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചത്. ഈ കെട്ടിടത്തിലേക്ക് രോഗികളെ എത്തിക്കുന്നതിനായുള്ള റാമ്പ് നിര്‍മ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്. 40 ലക്ഷം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കേണ്ട കെട്ടിടത്തിലെ വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസമാകുന്നതെന്ന് ബന്ധപ്പെട്ടര്‍ വിശദീകരിക്കുന്നു. വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ തന്നെയും ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നത് മറ്റൊരു വെല്ലുവിളിയാണ്.
Keywords: Kasaragod, Kerala, hospital, Kanhangad, Dialysis unit, Dialysis unit breakdown in district hospital.
Advertisement: