നാഷണല്‍ ഹൈവേ: അശാസ്ത്രീയമായി ഭൂമി ഏറ്റെടുക്കലിനെതിരെ ധര്‍ണ
Sep 21, 2012, 10:23 IST
കാസര്‍കോട്: അശാസ്ത്രീയ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധസമിതി ധര്‍ണനടത്തി. ദേശീയ പാതനാലുവരിയാക്കുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ലാന്‍ഡ് അക്വസിഷന്‍ തഹസില്‍ദാറുടെ ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തി.
ധര്‍ണ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുരളിമാസ്റ്റര്‍, തോയമ്മല്‍ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 23ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൂലക്കണ്ടം കമ്മ്യൂണിറ്റിഹാളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
Keywords: National Highway, Land, Protest, Kanhangad, Kasaragod