സബ്ജയിലിലെ വില്ലന്‍ തെങ്ങ് മുറിച്ചുമാറ്റാന്‍ ഡിജിപിയുടെ ഉത്തരവ്
Nov 22, 2012, 20:01 IST
ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെ കാഞ്ഞങ്ങാട് സബ്ജയില്‍ സന്ദര്‍ശനത്തിനെത്തിയ ജയില്‍ ഡി.ജി.പി ജയില്‍ വകുപ്പിന്റെ പുതിയ നടപടികളും പരിഷ്‌കാരങ്ങളും വിശദീകരിച്ചത്. കാസര്‍കോട്ട് സബ്ജയിലില്‍ നിന്ന് നാല് തടവുപുള്ളികള്‍ വാര്‍ഡനെ കുത്തിമലര്‍ത്തി തടവുചാടിയ സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിയ ജയില്‍ ഡി.ജി.പി അപ്രതീക്ഷിതമായാണ് കാഞ്ഞങ്ങാട് സബ്ജയില്‍ സന്ദര്‍ശിച്ചത്.
സബ്ജയിലില്‍ നിന്ന് ഏതാണ്ട് മുന്നൂര്‍ മീറ്റര്‍ അകലെ വയലില്‍ പുതുതായി പണിതുവരുന്ന പമ്പ് ഹൗസും ജലസംഭരണിയും പരിശോധിക്കാനാണ് അദ്ദേഹം എത്തിയത്. ടോര്‍ച്ചിന്റെയും എമര്‍ജന്‍സി ലൈറ്റിന്റെയും അരണ്ട വെളിച്ചത്തില്‍ അദ്ദേഹം പമ്പുഹൗസും ജലസംഭരണിയും പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി.
കാസര്‍കോട് സബ്ജയിലിന്റെ ചുറ്റുമതിലിന് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലി ഘടിപ്പിക്കാന്‍ അടിയന്തിര ഉത്തരവ് നല്‍കിയതായി ഡി.ജി.പി പറഞ്ഞു. മതിലിനോട് തൊട്ട് ചെരിഞ്ഞുകിടക്കുന്ന തെങ്ങ് മുറിച്ചുമാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെങ്ങ് വളര്‍ന്നാല്‍ അത് തടവുപുള്ളികള്‍ക്ക് രക്ഷപ്പെടാനുള്ള വില്ലനായി മാറുമെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തടവുചാടിയ മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താന്‍ കാസര്‍കോട് സബ്ജയിലിലെ മുഴുവന്‍ ജീവനക്കാരെയും ചീമേനി തുറന്ന ജയിലിലെ കുറച്ച് ജീവനക്കാരെയും രംഗത്തിറക്കിയിട്ടുണ്ട്.
Keywords: Sub jail, Kasaragod, Coconut tree, Order, DGP Alexander jacob, Kanhangad, Kasaragod, Kerala, Malayalam news