city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാന്‍­വേ­ട്ട; ഇ­റ­ച്ചിയും ആ­യു­ധ­ങ്ങളും പി­ടി­ച്ചെ­ടുത്തു

മാന്‍­വേ­ട്ട; ഇ­റ­ച്ചിയും ആ­യു­ധ­ങ്ങളും പി­ടി­ച്ചെ­ടുത്തു
കാഞ്ഞ­ങ്ങാട്: വ­ന­ത്തില്‍ നിന്നും മാ­നി­നെ വെ­ടി­വെ­ച്ചു കൊ­ന്ന നാ­യാ­ട്ടു സം­ഘം ഇറ­ച്ചി വീ­തി­ച്ചെ­ടുത്തു. സം­ഭ­വ­മ­റി­ഞ്ഞ് സ്ഥ­ല­ത്തെത്തി­യ വ­ന­പാ­ല­കര്‍ ഒ­രു വീ­ട്ടില്‍ നി­ന്നും 10 കി­ലോ­യോ­ളം മാ­നി­റ­ച്ചി­, മാ­ര­കാ­യു­ധ­ങ്ങ­ള്‍, തോക്ക്, ടോര്‍ച്, എന്നി­വ പി­ടി­ച്ചെ­ടു­ത്തു.

രാ­ജ­പു­രം ബ­ളാം­തോ­ട് സര്‍­കാര്‍ വ­ന­ത്തില്‍ നി­ന്നാ­ണ് ക­ഴി­ഞ്ഞ ദിവ­സം മാ­നി­നെ വെ­ടി­വെ­ച്ചു കൊ­ന്നത്. രാ­വി­ലെ മാ­നി­റ­ച്ചി വീ­തി­ച്ചെ­ടു­ത്ത് സം­ഘം പി­രി­ഞ്ഞ് പോ­യ­പ്പോ­ഴാ­ണ് വ­ന­പാ­ല­കര്‍ സം­ഭ­വ­മ­റി­യു­ന്ന­ത്.

ഇ­തി­നെ തു­ടര്‍­ന്ന് ബ­ളാം­തോ­ട് പു­ലി­ക്ക­ട­വില്‍ വ്യാ­­പ­ക­മാ­യി പരി­ശോ­ധ­ന ന­ടത്തി­യ സെ­ക്ഷന്‍ ഫോ­റ­സ്റ്റ് ഓ­ഫീ­സര്‍ രാ­ജേ­ഷ് പ­ട്ടേല്‍, കേ­ശവന്‍, ന­മ്പൂ­തിരി, വ­ന­പാ­ല­കരാ­യ രാ­ഘവന്‍, ഷാജി, ബാബു, എ­ന്നി­വര്‍ ചേര്‍­ന്ന് പു­ലി­ക്ക­ട­വി­ലെ ബാ­ല­കൃ­ഷ്ണ­ന്റെ വീ­ട്ടില്‍ നി­ന്നാ­ണ് ഇ­റ­ച്ചി­യും, മറ്റും പി­ടി­കൂ­ടി­യ­ത്.

വീ­ട്ടു­കാര്‍ ഓ­ടി ര­ക്ഷ­പ്പെട്ടു. വ­ന­ത്തില്‍ നിന്നും സം­രക്ഷി­ത വി­ഭാ­ഗ­ത്തില്‍­പെ­ട്ട മാ­നി­നെ വെ­ടി­വെ­ച്ച നാ­യാ­ട്ടു സംഘ­ത്തെ പി­ടി­കൂ­ടാന്‍ വ­ന­പാ­ല­കര്‍ തി­ര­ച്ചില്‍ ന­ടത്തി. പി­ടി­കൂടി­യ മാ­നിറ­ച്ചി വെ­റ്റിന­റി സര്‍­ജ­ന്റെ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാ­ക്കി.

Keywords: Deer meat, Police, Custody, Kanhangad, Kasaragod, Kerala, Malayalam news, Forensic-enquiry, forest-range-officer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia