കാഞ്ഞങ്ങാട്ട് വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായി ഡെഡിക്കേറ്റര്‍ ഫീഡര്‍
Feb 20, 2012, 10:10 IST
കാഞ്ഞങ്ങാട്: നഗരത്തിലെ വൈദ്യുതി പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരത്തിനായി മാവുങ്കാല്‍ 110 സബ്‌സ്റ്റേഷനില്‍ നിന്നും ഡെഡിക്കേറ്റ് ഫീഡര്‍ വലിക്കും. 11 കെ.വി ലൈന്‍ ഭൂമിക്കടിയിലൂടെയാണ് ലൈന്‍ വലിക്കുന്നത്. കോഴിക്കോട് ട്രാന്‍സ്മിഷന്‍ ചീഫ് എഞ്ചീനിയര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. സെന്‍ട്രല്‍ പവര്‍ കോര്‍പ്പറേഷന്റെ ആര്‍.എ.സി.ഡി.പി. സ്‌കീമില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവിലാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്.
അതേ സമയം നഗരത്തിലെ വൈദ്യുതി പ്രശ്‌നത്തിന് സ്ഥിര പരിഹാരം കാണുന്നതിന് നഗരത്തിന് പ്രത്യേകമായി 33 കെ.വി സബ്‌സ്റ്റേഷന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്. മുന്നു കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഡെഡിക്കേറ്റഡ് ഫീഡര്‍ വന്നുകഴിഞ്ഞാല്‍ പവര്‍ ഡ്രിപ്പാക്കുന്നതിന് പരിഹാരം കാണാന്‍ കഴിയുന്നതോടൊപ്പം കൂടുതല്‍ കണക്ഷനകള്‍ നല്‍കാനും കഴിയും.

Keywords: Kanhangad, Electricity, Kasaragod