ഡിസംബര്‍ ആറിന് സി.പി.എം മതസൗഹാര്‍ദ സന്ദേശ കൂട്ടായ്മ സംഘടിപ്പിക്കും
Dec 3, 2014, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 03.12.2014) ഡിസംബര്‍ ആറിന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ സന്ദേശ കൂട്ടായ്മ സംഘടിപ്പിക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി. കരുണാകരന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ മതേതരത്വത്തിന് നേരെ ബിജെപി - സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അത്തരം വിപത്തുകള്‍ക്കെതിരെയുള്ള സന്ദേശം നല്‍കികൊണ്ടാണ് മതസൗഹാര്‍ദ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം ജില്ലാ നേതൃത്വം വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, CPM, Kanhangad, December 6, Meet.
Advertisement: