അനഘയുടെയും അപര്‍ണയുടെയും മരണം നാടിനെ ദു:ഖത്തിലാഴ്ത്തി
Jan 30, 2013, 15:00 IST
Anaga |
കഴിഞ്ഞ ഒക്ടോബര്‍ രണ്ടുമുതല്‍ രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ഹൊസ്ദുര്‍ഗ് തെരുവത്ത് ഗവ.എല്‍.പി.സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ബി. അനഘ.
Aparna |
ഡോക്ടര്‍മാരുടെ തീവ്രപരിചരണത്തിന്റെ ഭാഗമായി മൂന്നുതവണ നടത്തിയ കീമോതെറാപ്പി ചികിത്സ വിജയിച്ചുവെങ്കിലും നാലാമത്തെ കീമോതെറാപ്പിക്കിടെ കുട്ടിക്ക് ഛര്‍ദിയും പനിയും അതിസാരവും വിടാതെ പിന്തുടരുകയായിരുന്നു. വിജയം കണ്ട ചികിത്സയ്ക്കൊടുവില്‍ വിധി അനഘയെ കീഴടക്കുകയായിരുന്നു. അലാമിപ്പള്ളിയിലെ ഭാസ്കരന് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് അനഘ.
കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥിനി കൃഷ്ണ മന്ദിരത്തിനു സമീപത്തെ അപര്‍ണ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കുട്ടിക്ക് അര്‍ബുദത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്.
നിര്‍ധന കുടുംബാംഗമായ അപര്‍ണയുടെ മുഴുവന്‍ ചികിത്സാ ചെലവുകളും നാട്ടുകാരാണ് വഹിച്ചത്. ചികിത്സാ ചെലവിലേക്കായി വാര്‍ഡ് കൗണ്‍സിലര്‍ പ്രസിഡന്റായി സമിതി രൂപീകരിച്ചിരുന്നു.
പത്ര വാര്‍ത്തയെ തുടര്‍ന്ന് നിരവധി വ്യക്തികളും സംഘടനകളും സഹായഹസ്തവുമായെത്തിയിരുന്നു. കൂടാതെ ഭാരതീയ വിദ്യാനികേതന്റെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് സമിതിയെ ഏല്പിച്ചിരുന്നു.
ചികിത്സാ ചെലവുകള്‍ കൂടാതെ കുട്ടിയുടെ ഭാവി ജീവിതത്തിനുവേണ്ടിയും നല്ലൊരു തുക നിക്ഷേപിച്ചിരുന്നു.
അവസാന നിമിഷം കൂട്ടുകാരുമായി ഫോണില്‍ സംസാരിച്ച അപര്‍ണ എല്ലാവരിലും പ്രതീക്ഷയര്പിച്ചിരുന്നുവെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. അച്ഛന് : നാഗേഷ് നായ്ക്ക്. അമ്മ: മാലിനി.
Keywords: Cancer, Kanhangad, Cancer-treatment-clinic, Students, Thiruvananthapuram, Treatment, Hosdurg, school, Doctors, Phone-call, Obituary,