ആശുപത്രിയില്‍ മൂന്നംഗകുടുംബത്തിന്റെ മരണം: നാട് വിറങ്ങലിച്ചു
Jun 1, 2014, 23:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2014) മൂന്നംഗ കുടുംബത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം നാടിനെ വിറങ്ങലിപ്പിച്ചു. ഇതിന്റെ ആഘാതത്തിലാണ് ചെറുവത്തൂര്‍ മുണ്ടക്കണ്ടം ഗ്രാമം. ഞായറാഴ്ച രാവിലെത്തന്നെ നാട്ടില്‍ കാട്ടു തീ പോലെ പടര്‍ന്ന മരണവാര്‍ത്ത ആദ്യം ആളുകള്‍ക്കു വിശ്വസിക്കാനായില്ല. സംഭവം അറിഞ്ഞവര്‍ ആശുപത്രിയിലേക്കു കുതിച്ചു. നിമിഷ നേരം കൊണ്ട് ആശുപത്രി പരിസരം ആളുകളെ കൊണ്ട് നിറഞ്ഞു.
കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയിലാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ നിര്‍മാണത്തൊഴിലാളി മുള്ളിക്കല്‍ തമ്പാന്‍(45), ഭാര്യ എം. പത്മിനി (40), മകന്‍ ഒമ്പതുവയസുകാരനായ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കുട്ടിയെ ആശുപത്രി മുറിയിലെ ജനല്‍ക്കമ്പിയിലും മാതാപിതാക്കളെ ഫാനിലും ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കാര്‍ത്തിക്കിനെ കൊലപ്പെടുത്തിയ ശേഷം തമ്പാനും ഭാര്യയും തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. രോഗത്തെ തുടര്‍ന്ന് ദമ്പതികളുടെ രണ്ട് മക്കള്‍ നേരത്തെ മരിച്ചിരുന്നു. അവശേഷിച്ച മൂന്നാമത്തെ മകനും അസുഖ ബാധിതനായതിന്റെ ദുഃഖം സഹിക്കാതെയാണ് ദമ്പതികള്‍ ഈ കടുംകൈ ചെയ്തതെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രിയില്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പിലും ഉണ്ട്.
ജന്മനാ തന്നെ രോഗിയും ബുദ്ധി മാന്ദ്യവും കാര്‍ത്തികിനുണ്ടായിരുന്നു. പരസഹായമില്ലാതെ നടക്കാനും കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് തലയില്‍ മുഴയുണ്ടായത്. വെള്ളിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റാകുകയും ശനിയാഴ്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ തങ്ങള്‍ക്കു നഷ്ടപ്പെടുമെന്ന തോന്നലാണ് ദമ്പതികള്‍ക്കുണ്ടായത്. കാര്‍ത്തിക് വേദന കൊണ്ട് പുളയുന്നതും മാതാപിതാക്കളുടെ മനസ്സ് പൊള്ളിച്ചു.
2010 ഡിസംബറില്‍ നടന്ന ക്യാമ്പില്‍ കാര്‍ത്തികിനെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനല്ലാതെ മറ്റു സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതും ദമ്പതികളുടെ മനസിനെ വേദനിപ്പിച്ചിരുന്നു. തമ്പാന്റെ കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം മാത്രം കൊണ്ട് ദുരിത ജീവിതം നയിക്കുകയായിരുന്നു ഇവര്‍. അതിനിടെയാണ് മകനെ വീണ്ടും അസുഖം വലച്ചത്.
മൂന്നംഗ കുടുംബം മരിച്ച സംഭവത്തെ കുറിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
Also Read:
ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ്
Keywords: Kanhangad, Kasaragod, Hospital, Died, Private Hospital, Hanged, Suicide, Letter, Room, Fan, Window,
Advertisement:

Related News:
കാഞ്ഞങ്ങാട്ട് മൂന്നംഗ കുടുംബം ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍
Also Read:
ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ്
Keywords: Kanhangad, Kasaragod, Hospital, Died, Private Hospital, Hanged, Suicide, Letter, Room, Fan, Window,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067