സുള്ള്യയില്‍ കണ്ടെത്തിയ യുവതിയുടെ അസ്ഥികൂടം മടിക്കൈ സ്വദേശിനിയുടേതെന്ന് സ്ഥിരീകരിച്ചില്ല; അവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്കയച്ചു
Jul 18, 2015, 17:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2015) കര്‍ണ്ണാടകയിലെ സുള്ള്യയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ യുവതിയുടെ അസ്ഥികൂടം മടിക്കൈ സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞില്ല. ആള്‍ ആരെന്ന് വ്യക്തമാകാത്ത വിധം മാംസം അഴുകിയടര്‍ന്ന് അസ്ഥികള്‍ പുറത്തുവന്ന നിലയിലായിരുന്ന മൃതദേഹം ഒരുവര്‍ഷം മുമ്പ് കാണാതായ മടിക്കൈയിലെ സുലോചന എന്ന മുപ്പത്തഞ്ചുകാരിയുടേതാണെന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു.
സുള്ള്യക്കടുത്ത പരപ്പയില്‍ ബെള്ളിപ്പാടി വനത്തില്‍ കണ്ടെത്തിയ മൃതദേഹത്തിനും 35 വയസ് പ്രായം തോന്നിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം സുലോചനയുടേതാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമായ പ്രാഥമിക തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ല.
മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി രാസപരിശോധനാ കേന്ദ്രത്തിലേക്കയച്ചിട്ടുണ്ട്. ഡി എന്‍ എ ടെസ്റ്റ് നടത്താനും പോലീസ് നീക്കമുണ്ട്.
Keywords : Kanhangad, Kerala, Kasaragod, Dead body, Sullia.
Advertisement: