കന്നഡ വിഭാഗം നാടകത്തില്‍ 'ദാമിനി'ക്ക് ഒന്നാം സ്ഥാനം
Feb 25, 2013, 19:13 IST
കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ രണ്ടാംദിവസമായ ഞായറാഴ്ച നടന്ന നാടകോത്സവത്തില്‍ സുബൈദ രചന നടത്തി മുരഹരി സംവിധാനം ചെയ്ത 'ദാമിനി' എന്ന കര്‍ണാടക നാടകത്തിന് ഒന്നാം സമ്മാനം.
ഡല്‍ഹിയില്‍ നടന്ന ലൈംഗീക കൊലപാതകവും, ആഗോള വല്‍ക്കരണവും, വിലകയറ്റവും തീവ്രവാദ അക്രമവും അടക്കം ഇന്ത്യന്‍ വര്‍ത്തമാന അവസ്ഥയെ വിശകലനം ചെയ്യുന്നതാണ് നാടകത്തിന്റെ പ്രമേയം. മൊത്തം അഞ്ച് നാടകങ്ങളാണ് കന്നഡ വിഭാഗത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സുബൈദ-മുരഹരി സഖ്യം ചേര്‍ന്ന് അവതരിപ്പിച്ച 'ജലയുദ്ധം' എന്ന നാടകമായിരുന്നു ഒന്നാം സ്ഥാനം നേടിയത്. മുന്നാട് പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ഥികളാണ് ദാമിനി എന്ന നാടകം അരങ്ങിലെത്തിച്ചത്. ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത 'വല' എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം.
Keywords: Drama, Dhamini, First price, Kannur university, Kannada, Kanhangad, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.